തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഇന്നുണ്ടായേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് പല തലത്തിെല ചർച്ചകൾ പുരോഗമിക്കുകയാണ്. കോടതി വിധിയിൽ തനിക്കെതിരെ പരാമർശമുണ്ടെങ്കിൽ രാജിെവക്കുമെന്ന് തോമസ് ചാണ്ടിതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ബുധനാഴ്ച താൻ മാധ്യമപ്രവർത്തകരെ വീണ്ടും കാണുമെന്ന തോമസ് ചാണ്ടിയുടെ പ്രസ്താവന രാജിെവക്കുമെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ, വിഷയത്തിൽ തീരുമാനമെടുക്കാൻ നിയോഗിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയം.
എന്നാൽ, ഇന്ന് അതുണ്ടാകുമെന്നാണ് സൂചന. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിനു മുേമ്പാ ശേഷമോ അതുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തോമസ് ചാണ്ടി വിഷയത്തിൽ ൈഹകോടതിയിൽനിന്നുണ്ടായ പരാമർശങ്ങൾ സർക്കാറിനും തിരിച്ചടിയായിരിക്കുകയാണ്. ഇപ്പോൾ തോമസ് ചാണ്ടിയിൽനിന്നും കാര്യങ്ങൾ മാറി മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ് ഹൈകോടതി പരാമർശങ്ങൾ എന്ന ആരോപണവുമായി യു.ഡി.എഫ്, ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രി വളരെ കരുതലോടെ കാര്യങ്ങൾ നീക്കുെന്നന്നാണ് വ്യക്തമാകുന്നത്. മാധ്യമങ്ങളുടെ അജണ്ടക്ക് വഴങ്ങി രാജി ആവശ്യം ഉന്നയിക്കേണ്ടെന്ന നിലപാടിലാണ് പിണറായി. അതിനാൽ ഭൂമി കൈയേറ്റം സംബന്ധിച്ച ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടും ഇതുസംബന്ധിച്ച അഡ്വക്കറ്റ് ജനറൽ സുധാകർപ്രസാദിെൻറ നിയമോപദേശവും പരിശോധിക്കാൻ ചീഫ്സെക്രട്ടറി കെ.എം. എബ്രഹാമിന് മുഖ്യമന്ത്രി കൈമാറി. ഇതുസംബന്ധിച്ച പരിശോധന തുടരുകയാണ്. എ.കെ.ജി സെൻററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി ഗതാഗത സെക്രട്ടറി, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായും ആശയവിനിമയം നടത്തിയതായാണ് വിവരം. തെൻറ ഉപദേഷ്ടാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.