ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിെല ലേക് പാലസ് റിസോര്‍ട്ടിലെ അന ധികൃത കെട്ടിടങ്ങള്‍ക്ക് ചുമത്തിയ പിഴ വെട്ടിക്കുറക്കണമെന്ന സര്‍ക്കാര്‍ നിർദേശം ആല പ്പുഴ നഗരസഭ തള്ളി. അവർക്ക് ട്രൈബ്യൂണലിനെയോ ഹൈകോടതിെയയോ സമീപിക്കാൻ നഗരസഭ ര ണ്ടുമാസത്തേക്ക് താൽക്കാലിക ലൈസന്‍സ് നല്‍കുമെന്ന് ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. റിസോര്‍ട്ടിനുള്ള പിഴത്തുക കുറച്ച്, കെട്ടിടങ്ങള്‍ ക്രമവത്കരിക്കണമെന്ന കൊല്ലം നഗരകാര്യ റീജനല്‍ ജോയൻറ് ഡയറക്ടറുടെ (ആർ.ജെ.ഡി) റിപ്പോർട്ടാണ് യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ കൗൺസിൽ തള്ളിയത്. സര്‍ക്കാര്‍ നിർദേശം നടപ്പാക്കാനാവില്ലെന്ന് യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. നഗരസഭ രണ്ടുമാസമെടുത്ത് കണ്ടെത്തിയ കാര്യങ്ങൾ റീജനല്‍ ജോയൻറ് ഡയറക്ടർ ഒറ്റ ദിവസംകൊണ്ട് പരിശോധിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ െചയ്യുമെന്നും ചെയർമാൻ പറഞ്ഞു.
ചട്ടലംഘനത്തിന് 1.17 കോടി രൂപയാണ് റിസോർട്ടിന് പിഴയിട്ടത്. ഇതിനെതിരെ റിസോർട്ട് അധികൃതർ സര്‍ക്കാറിന് അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് ആർ.ജെ.ഡിയുടെ പരിശോധനയിൽ പിഴ 34 ലക്ഷമായാണ് വെട്ടിക്കുറച്ചത്. റിസോര്‍ട്ടിലെ 10 കെട്ടിടം പൂര്‍ണമായും അനധികൃതമാണെന്നും 22 കെട്ടിടത്തില്‍ വിസ്തീര്‍ണത്തില്‍ കുറവ് ഉണ്ടെന്നും നഗരസഭ കണ്ടെത്തിയിരുന്നു.
നഗരസഭയുടെ അധികാരത്തില്‍ ഒരുസര്ക്കാറിനും കൈകടത്താന്‍ അവകാശമില്ലെന്ന് െചയർമാൻ വ്യക്തമാക്കി. നഗരസഭയുടെ അന്വേഷണ കണ്ടെത്തലുകളില്‍ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ട കാര്യമില്ല.
കൗൺസിലിൽ സര്‍ക്കാറിനെ പിന്താങ്ങിയ മുനിസിപ്പല്‍ സെക്രട്ടറിക്ക് സര്‍ക്കാര്‍തലത്തില്‍നിന്ന് ഭീഷണി ഉണ്ടെന്നും മറ്റൊരു ആന്തൂര്‍ നഗരസഭ സെക്രട്ടറിയായി ഇദ്ദേഹം മാറിക്കൊണ്ടിരിക്കുകയാണെന്നും ചെയര്മാന് പറഞ്ഞു. കുറച്ചുദിവസമായി സെക്രട്ടറിയുടെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.