മന്ത്രിയുടെ കായൽകൈയേറ്റം: രഞ്ജിത്ത് തമ്പാൻ ഹാജരാകണമെന്ന് റവന്യൂ മന്ത്രി 

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഹൈകോടതിയിലെ കേസില്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കെറ്റ് ജനറൽ രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്വക്കെറ്റ് ജനറലിന് മന്ത്രി കത്തയച്ചു.

പൊതുതാല്‍പര്യമുള്ള വിഷയമാണെന്നും കേസില്‍ ഹാജരാകാൻ റവന്യൂ കേസിലെ പരിചയം അത്യാവശ്യമാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ നൽകിയ കത്തില്‍ വ്യക്തമാക്കി. അതേസമയം, അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് അഡ്വക്കെറ്റ് ജനറല്‍ ഓഫീസിന്‍റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും എ.ജി പ്രതികരിച്ചു. മന്ത്രിയുടെ കത്ത് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ ഉചിതമായ മറുപടി നല്‍കുമെന്നും എ.ജി വ്യക്തമാക്കി. 

മന്ത്രിയുമായി ബന്ധപ്പെട്ട ലേക്പാലസ് കേസിലും കായല്‍ കൈയേറ്റ കേസിലും ഹാജരാകുന്നതില്‍ നിന്ന് രഞ്ജിത്ത് തമ്പാനെ മാറ്റി പകരം സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതിയിൽ ഹാജരായത് ഇദ്ദേഹമായിരുന്നു. ഇത് വലിയ വിമർശനത്തിന് വഴിവെച്ച സാഹചര്യത്തിലാണ് റവന്യൂ മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.

Tags:    
News Summary - Thomas Chandy Land Encroachment: Revenue Minister Want to Ranjith Thampan will Present Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.