ആലപ്പുഴ: ചരക്കു സേവന നികുതി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തെ നിയമപരമായി നേരിടാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വ്യാപാരികൾക്ക് അന്ത്യശാസനം നൽകി. അവശ്യവസ്തു ക്ഷാമം സൃഷ്ടിക്കാനുള്ള വ്യാപാരികളുടെ നീക്കത്തെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കടയടപ്പ് സമരത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നില്ല. എന്നാൽ എന്തിനാണ് സമരമെന്ന് വ്യാപാരി സമൂഹം വിശദീകരിക്കണം. ജി.എസ്.ടി നടപ്പാക്കുന്നത് നീട്ടിവെക്കാൻ സംസ്ഥാനത്തിന് സാധിക്കില്ല. അത് കേന്ദ്ര സർക്കാറിെൻറ തീരുമാനമാണ്. സര്‍ക്കാര്‍ എന്താണ് തിരുത്തേണ്ടതെന്ന് പറഞ്ഞാല്‍ തിരുത്താം. നികുതിയിളവ് ഉപഭോക്താവിന് കൊടുക്കാൻ വ്യാപാരികൾ ബാധ്യസ്ഥരാണ്. എം.ആർ.പിയില്‍ കൂടുതല്‍ വില ഈടാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. ഇതിന് പ്രത്യേക പരിശോധനകൾ നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരാതികൾക്കുള്ള മറുപടി െചാവ്വാഴ്ച പത്രപരസ്യമായി നൽകും.
കോഴിക്കച്ചവടക്കാർ ഇതരസംസ്ഥാനങ്ങളിലേക്ക് കോഴി കടത്തിയാലും നിയമനടപടി സ്വീകരിക്കും. കോഴിമേഖലയിലെ വൻകിടക്കാരുടെ ചൂഷണത്തിൽനിന്ന് ചെറുകിടക്കാർ പുറത്തു കടക്കണം. വൻകിടക്കാരുടെ ദല്ലാളന്മാരായി ഇടത്തരം കോഴിക്കച്ചവടക്കാർ മാറരുത്. എല്ലാ കാലത്തും 87 രൂപക്ക് കോഴി വില്‍ക്കണമെന്ന് പറയുന്നില്ല. സര്‍ക്കാര്‍ പറഞ്ഞ നിരക്കില്‍ കുറച്ച് കടകളെങ്കിലും കോഴി വില്ക്കാന് തയാറായത് സന്തോഷകരമാണ്. അവരെ ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിക്കാന്‍ നോക്കരുത്. കട തുറന്നുെവക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.