കൊച്ചി: തോമസ് ഐസക് ആയുർവേദ ചികിത്സക്കായി ഖജനാവിൽനിന്ന് ചെലവാക്കിയത് 1.20 ലക്ഷം. മന്ത്രി കെ.കെ. ശൈലജക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പിന്നാലെയാണ് വിവാദത്തിലേക്ക് ധനമന്ത്രിയും എത്തുന്നത്. കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ സുഖചികിത്സ നടത്തിയതിെൻറ കണക്കാണ് പുറത്തുവന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് പറയുന്ന ധനമന്ത്രിയുടെ ചികിത്സ ചെലവിൽ വലിയ വിമർശനമാണ് ഉയരുന്നത്. കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ കഴിഞ്ഞ ഡിസംബർ 13 മുതൽ 27 വരെയായിരുന്നു ചികിത്സ. 15 ദിവസം നീണ്ട ചികിത്സക്ക് ആകെ ചെലവായത് 1,20,048 രൂപയാണ്. മരുന്ന് വാങ്ങിയതിന് 21,990 രൂപയും മുറിവാടകക്ക് 79,200 രൂപയും. 14 തോർത്ത് വാങ്ങിയതും തലയിണക്കായി 250 രൂപ മുടക്കിയതും സർക്കാർ ഖജനാവിൽനിന്നുതന്നെ.
നിയമസഭ സാമാജികരുടെ ചികിത്സ ചെലവിന് പരിധി നിശ്ചയിക്കണമെന്നും സർക്കാറിെൻറ ബാധ്യത കുറക്കണമെന്നും ജസ്റ്റിസ് ജയിംസ് കമ്മിറ്റി മാസങ്ങൾക്കുമുമ്പ് ശിപാർശ ചെയ്തിരുന്നു. ഇൻഷുറൻസ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവയൊന്നും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.