തോമസ് ഐസക്കിന്‍െറ ‘ചോദ്യോത്തര’ പരിപാടിയില്‍ വിയര്‍ത്ത് രാജഗോപാല്‍

തിരുവനന്തപുരം: സഹകരണ ബാങ്ക് പ്രതിസന്ധി വിഷയത്തില്‍ നിയമസഭയില്‍ തോമസ് ഐസക് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്ത് ബി.ജെ.പി അംഗം ഒ. രാജഗോപാല്‍. പ്രസംഗമധ്യേ നാല് പ്രശ്നങ്ങള്‍ ഉന്നയിച്ചും വിഷയത്തില്‍ ബി.ജെ.പി അംഗം രാജഗോപാലിന് നിലപാട് വിശദീകരിക്കാന്‍ എത്രസമയവും വഴങ്ങാമെന്നും വ്യക്തമാക്കിയാണ് ഐസക് തുടങ്ങിയത്. ഒരുലക്ഷം കോടിയില്‍പരം രൂപ നിക്ഷേപമുള്ള സഹകരണ ബാങ്കുകള്‍ക്ക് മറ്റ് ബാങ്കുകള്‍ നടത്തുന്ന രൂപത്തില്‍ വിനിമയം നടത്തിയാല്‍ എന്താണ് പ്രശ്നമെന്നായി രാജഗോപാലിനോട് ഐസക്. ഇതോടെ മറുപടിപറയാന്‍ നിര്‍ബന്ധിതനായ രാജഗോപാല്‍ എഴുന്നേറ്റു. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഇരുന്ന് ഒൗദ്യോഗികമായി ചൂണ്ടിക്കാട്ടുകയല്ളേ വേണ്ടതെന്നായി രാജഗോപാല്‍. ‘വെരിഗുഡ്’ എന്ന് പറഞ്ഞാണ് ഐസക് രാജഗോപാലിന്‍െറ നിര്‍ദേശം സ്വീകരിച്ചത്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തില്‍ 40,000 കോടി വാണിജ്യബാങ്കുകളില്‍ കിടക്കുകയാണ്.

Full View

സഹകരണ ബാങ്കുകള്‍ക്ക് 24000 രൂപയില്‍ അധികം പിന്‍വലിക്കാനാവാത്ത അവസ്ഥ ശരിയാണോ എന്നായി ഐസക്കിന്‍െറ അടുത്തചോദ്യം. ധനമന്ത്രി ഈ വിഷയത്തില്‍ വിദഗ്ധനാണെന്നും പ്രായോഗികവശം നിങ്ങള്‍ ഒരു പ്രതിനിധിസംഘമായി പോയി ബോധ്യപ്പെടുത്തുകയല്ളേ വേണ്ടതെന്നുമായിരുന്നു രാജഗോപാലിന്‍െറ മറുപടി. ഇതിനെ രാഷ്ട്രീയവിഷയമല്ലാതെ പ്രായോഗികവിഷയം എന്ന രീതിയില്‍ സമീപിച്ച് പരിഹരിച്ചുകൂടേ. എത്രയോ ഇളവുകള്‍ കേന്ദ്രം നല്‍കുന്നുണ്ടല്ളോ എന്നും രാജഗോപാല്‍ ചോദിച്ചതോടെ സഭയില്‍ കൂട്ടച്ചിരി മുഴങ്ങി. ഇതിനിടെ വിശദീകരണവുമായി മുഖ്യമന്ത്രി എഴുന്നേറ്റു. സര്‍ക്കാര്‍ ആദ്യം പ്രക്ഷോഭത്തിലേക്ക് പോയി എന്ന മട്ടിലാണ് രാജഗോപാല്‍ ഇത് അവതരിപ്പിക്കുന്നത്. പ്രശ്നമുണ്ടായ ഉടന്‍ കേന്ദ്രധനമന്ത്രിയെ കണ്ടു. ഇരുന്ന് തന്നെയാണ് കാര്യങ്ങള്‍ ചര്‍ച്ചചെയ്തത്. പ്രശ്നങ്ങള്‍ എല്ലാം ഉന്നയിച്ചു. എന്നാല്‍, അതിനെതിരായ നടപടികളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ നിക്ഷേപങ്ങള്‍ ഒന്നടങ്കം പിന്‍വലിക്കുന്നത് വഴി ബാങ്കുകള്‍തന്നെ തകര്‍ന്നുപോകുമെന്ന് ഐസക് പറഞ്ഞു. കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കുന്ന നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നയങ്ങളെ എതിര്‍ക്കാന്‍ ഇത്രസമയം ചെലവഴിക്കുന്ന സാഹചര്യത്തില്‍ കൂട്ടായി കേന്ദ്രത്തില്‍ പോകാനാകുന്ന സാഹര്യമില്ളെന്ന വിശദീകരണവുമായി രാജഗോപാല്‍ എഴുന്നേറ്റു. അത് പ്രായോഗികമല്ല. രാഷ്ട്രീയമായിട്ടേ അതിനെ കാണുന്നുള്ളൂ. പ്രതിനിധിസംഘം പോയി കണ്ട് പരിഹരിക്കാന്‍ ശ്രമിക്കുക എന്നും അദ്ദേഹം ആവര്‍ത്തിച്ചു. കേരളം വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതിന്‍െറ കണക്കാണ് സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കി റിസര്‍വ് ബാങ്ക് തീര്‍ക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ചുനിന്ന് പറഞ്ഞാല്‍ കേന്ദ്രത്തില്‍ സഹകരണമേഖലയെ കുറിച്ച തെറ്റിദ്ധാരണ മാറും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്‍െറയും പെന്‍ഷന്‍െറയും കാര്യത്തില്‍ ആശങ്കക്ക് വകയില്ളെന്നും മന്ത്രി പറഞ്ഞു. ആര് തകര്‍ക്കാന്‍ ശ്രമിച്ചാലും കേരളം സഹകരണപ്രസ്ഥാനത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - thomas isac o rajagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.