തിരുവനന്തപുരം: കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിനെ ആക്രമണത്തിനിരയായി രണ്ടു മണിക്കൂറിന് ശേഷമാണ് മെഡിക്കൽ കോളജിലെത്തിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ധാരാളം രക്തം വാർന്നുപോയിരുന്നു. മുതിർന്ന ഡോക്ടർമാർ പരിശോധിച്ചെന്നും വാസ്കുലർ സർജൻ ഉള്ള കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയുമായിരുന്നെന്നുമാണ് തനിക്ക് ലഭിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും ആംബുലൻസിൽ നഴ്സ് ഉണ്ടായിരുന്നു എന്നും റിപ്പോർട്ടിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
എല്ലാ രീതിയിലും മികച്ച ആശുപത്രി വയനാട്ടിൽ ഉണ്ടാകണമെന്നാണ് സർക്കാറിന്‍റെ ആഗ്രഹം. അവിടെ ഇല്ലാത്ത സംവിധാനങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെയാണ്, വയനാട്ടില്‍ കടുവ ആക്രമണത്തില്‍ മരിച്ച തോമസിന് ചികിത്സ വൈകിയെന്ന പരാതിയില്‍മേല്‍ മന്ത്രി വീണ ജോര്‍ജിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. വയനാട് മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് (50) കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തില്‍ വെച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു.
ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവ. മെഡിക്കല്‍ കോളജ് വീഴ്ച വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മെഡിക്കല്‍ കോളജില്‍ നല്ല ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ലെന്നും ആംബുലന്‍സ് അനുവദിച്ചതിലും വീഴ്ച സംഭവിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.