തൊടുപുഴ: കൗമാരക്കാരന്‍െറ വധഭീഷണിയത്തെുടര്‍ന്ന് മുട്ടം ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ജോമോന്‍ ജോണിന്‍െറ സുരക്ഷ ശക്തിപ്പെടുത്തി. ഇടുക്കി എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് ശനിയാഴ്ച മുതല്‍ സുരക്ഷക്ക് രണ്ടു ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയത്.
തിരുവനന്തപുരത്ത് സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ സ്പെഷല്‍ ഹോമില്‍നിന്ന് ജയില്‍ വാര്‍ഡനെ ആക്രമിച്ച് പുറത്തുചാടിയ ശേഷം മോഷണത്തിനിടെ പിടിയിലായി എറണാകുളത്ത് ജുവനൈല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ് മജിസ്ട്രേറ്റിനെ വധിക്കുമെന്ന് കൗമാരക്കാരന്‍ ഭീഷണി മുഴക്കിയത്.
ചുരുങ്ങിയ പ്രായത്തിനുള്ളില്‍ ഭവനഭേദനമടക്കം നിരവധി മോഷണങ്ങള്‍ നടത്തിയ പ്രതിയെ നേര്‍വഴിക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ മജിസ്ട്രേറ്റ് ജോമോന്‍ ജോണ്‍ മൂന്നുവര്‍ഷത്തേക്ക് തിരുവനന്തപുരത്തെ സ്പെഷല്‍ ഹോമിലേക്ക് അയച്ചിരുന്നു. 40 ദിവസം മുമ്പ് ഇയാള്‍ ജയില്‍ വാര്‍ഡനെ മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് പുറത്തുചാടി. തുടര്‍ന്ന് തങ്കമണിയില്‍ എത്തി മോഷണവും മുളന്തുരുത്തിയില്‍ ഭവനഭേദനവും നടത്തി. മുളന്തുരുത്തി പൊലീസ് പിടികൂടി എറണാകുളം ജുവനൈല്‍ ബോര്‍ഡിനു മുന്നില്‍ എത്തിച്ചപ്പോഴാണ് ജയില്‍ ചാടിയത് തന്നെ ശിക്ഷിച്ച മജിസ്ട്രേറ്റിനെ വധിക്കാനാണെന്ന് വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.