പൂന്തുറ: കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ത ീരദേശ സുരക്ഷ ശക്തമാക്കാന്‍ തീരുമാനം. ശ്രീലങ്കയില്‍നിന്ന് സംശയകരമായ സാഹചര്യത് തില്‍ കേരള തീരത്തിലൂടെ ലക്ഷദ്വീപ്, മിനിക്കോയ് ലക്ഷ്യമാക്കി ബോട്ടില്‍ െഎ.എസ് ഭീകര ര്‍ നീങ്ങുന്നതായ ഇൻറലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കുന്നത് .
തീരദേശ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള കട ലോരജാഗ്രത സമിതികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്ത് സംശയകരമായ സാഹചര്യങ്ങളില്‍ കടലിലോ തീരത്തോ സംഭവങ്ങളോ വ്യക്തികളെയോ കണ്ടാല്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശങ്ങള്‍ നല്കി. ആഴക്കടലില്‍ പോകുന്ന മത്സ്യബന്ധന തൊഴിലാളികളുടെ സഹകരണം കൂടി പൊലീസ് തേടിയിട്ടുണ്ട്.
വിഴിഞ്ഞം കോസ്റ്റല്‍ പൊലീസിെൻറ ഇൻറര്‍സെപ്റ്റര്‍ ബോട്ടുകള്‍ പൊഴിയൂര്‍ മുതല്‍ വര്‍ക്കല വരെയുള്ള ഭാഗത്ത് കടലിലും തീരത്തും പരിശോധനകള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന് പുറമെ ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് കടലില്‍ നാവിക പാത കടന്നുപോകുന്ന 12 നോട്ടിക്കല്‍ മൈല്‍ വരെ നിരീക്ഷണം നടത്തും. ഇതിന് പുറമെ നാവിക പാത വഴി കടന്നുപോകുന്ന കപ്പലുകളെയും ബോട്ടുകളെയും കുറിച്ച് റഡാറിലൂടെയും ഉപഗ്രഹകാമറകളിലൂടെയും ചിത്രങ്ങള്‍ പകര്‍ത്തി സുക്ഷ്മമായി നിരീക്ഷിക്കാനുള്ള നടപടികളും ആരംഭിച്ചു.
വിഴിഞ്ഞത്തെ കോസ്റ്റ് ഗാര്ഡ്സ്റ്റേഷനിലെ മോണിറ്ററിങ് സംവിധാനത്തിലൂടെയാണ് കപ്പല്‍ചാലിലൂടെ കടന്നുപോകുന്ന കപ്പലുകളെ നിരീക്ഷിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംവിധാനത്തിലുള്ള റഡാറില്‍ പൊട്ടുപോലുള്ളതായാലും ഏതു യാനം, വലുപ്പം, രാജ്യം, രജിസ്ട്രേഷന് അടക്കമുള്ളവയുടെ ചിത്രങ്ങള്‍ തെളിയുമെന്നത് സുരക്ഷാ പരിശോധന ശക്തമാക്കുന്നതിന് കൂടുതല്‍ ഗുണകരമാകും. ഇതിന് പുറമെയാണ് ടെറിറ്റോറിയല്‍ സീയില്‍ നിരീക്ഷണം നടത്താന്‍ അടിയന്തരമായി ഡോണിയര്‍ വിമാനങ്ങളുടെ സഹായവും തേടിയിരിക്കുന്നത്.
അത്യാധുനിക നിരീക്ഷണ കപ്പലുകളും പരിശോധനക്കെത്തിക്കാന് തീരുമാനമായി. കടലുമായി വെറും 100 മീറ്റര്‍ ദൂരത്ത് സ്ഥിതിചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിെൻറയും തീരപ്രദേശത്തിനടുത്തായി പ്രവര്‍ത്തിക്കുന്ന പ്രതിരോധകേന്ദ്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അടിയന്തരമായി സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.