കോഴിക്കോട്: വിവിധ സഹായങ്ങൾക്കായി എയർ ഇന്ത്യയുടെ മൂന്ന് പ്രത്യേക വിമാനങ്ങൾ കരിപ്പൂരിലെത്തി. രണ്ട് വിമാനങ്ങൾ ഡൽഹിയിൽനിന്നും ഒന്ന് മുംബൈയിൽനിന്നുമാണ് വന്നത്. അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാനും അന്വേഷണത്തിനുമായുള്ള സംഘവുമായാണ് ഇൗ വിമാനങ്ങളെത്തിയത്.
എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.െഎ.ബി), ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), വിമാന സുരക്ഷ വകുപ്പ് അധികൃതർ എന്നിവരും സംഘത്തിലുണ്ട്. എ.എ.െഎ.ബി, ഡി.ജി.സി.എ എന്നിവയുടെ അന്വേഷണ ഉദ്യോഗസ്ഥർ, എയർ ഇന്ത്യ എക്സ്പ്രസിെൻറ സി.ഇ.ഒ, മറ്റു എയർ ഇന്ത്യ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ വിമാനം ശനിയാഴ്ച പുലർച്ച രണ്ടിനാണ് ഡൽഹിയിൽനിന്ന് പുറപ്പെട്ടത്.
രണ്ടാമത്തെ വിമാനം മുംബൈയിൽ നിന്ന് ശനിയാഴ്ച രാവിലെ ആറിനാണ് തിരിച്ചത്. പ്രത്യേക സയാഹ സംഘമായ എയ്ഞ്ചൽസ് ഓഫ് എയർ ഇന്ത്യ അംഗങ്ങളും മറ്റു ജീവനക്കാരുമായുമാണ് ഇൗ വിമാനം പറന്നത്. വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് അപകടത്തിൽ ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങളെ സഹായിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.
മറ്റൊരു വിമാനം ഡൽഹിയിൽനിന്ന് രാവിലെ ആറിനാണ് പുറപ്പെട്ടത്. എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജീവ് ബൻസാലും മറ്റു ഉന്നത ഉദ്യേഗാസ്ഥരുമാണ് ഇൗ വിമാനത്തിലുള്ളത്. ഇത് കൂടാതെ കേന്ദ്ര സഹമന്ത്രി വി. മുരളീധരനും കരിപ്പൂരിലെത്തിയിട്ടുണ്ട്.
അപകടത്തിൽ 16 യാത്രക്കാരെ കൂടാതെ രണ്ട് പൈലറ്റുമാർക്കും ജീവൻ നഷ്ടമായിരുന്നു. അതേസമയം, നാല് കാബിൻ ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.