ചങ്ങനാശ്ശേരി ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച്​ മൂന്നുമരണം; അപകടം മത്സര​യോട്ടത്തിനിടെയെന്ന്​ നാട്ടുകാർ

കോട്ടയം: ചങ്ങനാശ്ശേരി ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ചങ്ങനാശ്ശേരി പുഴവാത് സ്വദേശികളായ മുരുകൻ ആചാരി, സേതുനാഥ് നടേശൻ, പുതുപ്പള്ളി സ്വദേശി ശരത് പി. സുരേഷ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം. ഒരു വഴിയാത്രക്കാരന്​ പരിക്കേറ്റിട്ടുണ്ട്​.

സൂപ്പർ ബൈക്കുകളുടെ മത്സരയോട്ടമാണ്​ അപകടത്തിന്​ കാരണമായതെന്ന്​ സമീപവാസികൾ പറയുന്നു. ശരത് ഓടിച്ച ബൈക്ക് അമിതവേഗത്തിൽ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടുപേർ സംഭവസ്​ഥലത്തും ഒരാൾ ആശു​പത്രിയിലുമാണ്​ മരിച്ചത്​. മൂന്നുദിവസമായി റോഡിൽ മത്സരയോട്ടം നടക്കുന്നതായി സമീപവാസികൾ പറയുന്നു.

Tags:    
News Summary - Three died in bike accident in Changanassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.