തൃശൂർ: നെയ്തലകാവിലമ്മയുടെ തിടമ്പുമായി തെച്ചിക്കോട്ടുകാവു രാമചന്ദ്രൻ വടക്കുനാഥ ക്ഷേത്രത്തിലെ തെക്കേഗോ പുര നട തുറന്നതോടെ 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശൂർ പൂര ചടങ്ങുകൾക്ക് തുടക്കമായി. മുൻ വർഷങ്ങളിൽ നിന്ന് വ്യത ്യസ്തമായി വൻ ജനാവലിയാണ് പൂരവിളംബര ചടങ്ങ് കാണാനായി തേക്കിൻകാട് മൈതാനിയിൽ എത്തിയത്.
ചടങ്ങുകൾ പൂർത്ത ിയാക്കി മണികണ്ഠനാലിന് സമീപത്തുള്ള നിലപാടുതറയിൽ വെച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പ് കൊമ്പ ൻ ദേവിദാസന് കൈമാറണമെന്ന് നെയ്തലക്കാവ് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു. സുരക്ഷ മുൻനിർത്തി ആളുകൾക്കിടയിലൂടെ മണികണ്ഠനാലിന് സമീപം വരെ ആനയെ എത്തിക്കുന്നതിനെ പൊലീസ് എതിർത്തു.
എന്നാൽ, ആചാരം പൂർത്തിയാക്കുന്നതിനായി മണകണ്ഠനാലിന് സമീപം വരെ തിടേമ്പറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്ന് നെയ്തലകാവ് ക്ഷേത്രം ഭാരവാഹികൾ വീണ്ടും ആവശ്യപ്പെട്ടു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വഴിയൊരുക്കാൻ സ്ഥലം എം.എൽ.എയും കൃഷി മന്ത്രിയുമായ വി.എസ്.സുനിൽകുമാറും ഡി.സി.സി പ്രസിഡൻറ് ടി.എൻ പ്രതാപും രംഗത്തെത്തി.
അതേസമയം, ഒരു മണിക്കൂർ സമയം മാത്രമാണ് ജില്ലാഭരണകൂടം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി നൽകിയത്. അതിനാൽ അവസാന നിമിഷം തെക്കേ ഗോപുര നടയിൽ നിന്ന് തന്നെ തിടമ്പ് ദേവിദാസന് കൈമാറുകയായിരുന്നു. തുടർന്ന് ദേവിദാസം നിലപാട് തറയിലേക്ക് തിടമ്പ് എഴുന്നള്ളിച്ചു.
രാവിലെ നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിൻെറ ദേവിദാസനെന്ന ആനയാണ് തിടമ്പുമായി വടക്കുനാഥ ക്ഷേത്രത്തിൻെറ അടുത്തെത്തിയത്. പിന്നീട് ലോറിയിലെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നെയ്തലക്കാവിലമ്മയുടെ തിടമ്പ് കൈമാറുകയായിരുന്നു. ജില്ലാ ഭരണകൂടത്തിൻെറ കർശന നിയന്ത്രണമുള്ളതിനാലാണ് നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടേമ്പറ്റാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.