??????????? ????????? ???? ?????????

ഘടകപൂരങ്ങൾ എത്തി തുടങ്ങി; ഇലഞ്ഞിത്തറ മേളം ഉച്ചക്ക് രണ്ടിന്

തൃശൂർ: ചരിത്രത്തിന്‍റെ ഭാഗമായ തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ അഞ്ച് മണിക്ക് വടക്കുനാഥ ക് ഷേത്രത്തിലേക്ക് ഘടകപൂരങ്ങൾ എത്തി തുടങ്ങി. ആദ്യം ക​ണി​മം​ഗ​ലം ശാസ്താവാണ് തെക്കേ ഗോപുരം വഴി വടക്കുനാഥ ക്ഷേത്രത ്തിനുള്ളിൽ കടന്നത്. ശ്രീമൂലസ്ഥാനത്ത് ഏഴ് ആനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്.

ചെ​മ് പൂ​ക്കാ​വ്, പ​ന​മു​ക്കും​പ​ള്ളി, കാ​ര​മു​ക്ക്, ലാ​ലൂ​ർ, ചൂ​ര​ക്കോ​ട്ടു​കാ​വ്​, അ​യ്യ​ന്തോ​ൾ, നെ​യ്​​ത​ല​ക്കാ​വ്​ എന്നീ ഘടക പൂരങ്ങൾ വടക്കുനാഥ ക്ഷേത്രത്തിൽ എത്തും. ഒാരോ ഘടക പൂരങ്ങൾക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറും. തെക്കേ ഗോപുര നടവഴി പുറത്തേക്ക് ഇറങ്ങും.

മഠത്തിൽ വരവ്


ഇതിനിടെ തി​രു​വ​മ്പാ​ടി‍യുടെ മ​ഠ​ത്തി​ലേ​ക്കു​ള്ള വ​ര​വും തുടർന്ന് 11 മണിക്ക് മ​ഠ​ത്തി​ൽ​ നി​ന്നു​ള്ള വ​ര​വും നടക്കും. തി​രു​വ​മ്പാ​ടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിൽ നിന്ന് വടക്കുനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. കോങ്ങാട് മധുവിന്‍റെ നേതൃത്വത്തിൽ പഞ്ചവാദ്യം.

12 മണിയോടെ പാറമേക്കാവ് ഭഗവതിയുടെ ഇറക്കി എഴുന്നള്ളിപ്പ് നടക്കും. തുടർന്ന് രണ്ടിന് വടക്കുനാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിൽ ഇലഞ്ഞിത്തറ മേളവും നടക്കും. പെരുവനം കുട്ടന്മാരാരുടെ മേൽനോട്ടത്തിലാണ് ഭഗവതിയുടെ മൂലസ്ഥാനമായ പാണ്ടിമേളത്തിന്‍റെ രൗദ്രതാളത്തിൽ ഇലഞ്ഞിത്തറയിൽ മേളം അരങ്ങേറുന്നത്.

വൈകീട്ട് അഞ്ചര മണിയോടെ തി​രു​വ​മ്പാ​ടി‍, പാറമേക്കാവ് ദേവസ്വങ്ങളുടെ കുടമാറ്റം നടക്കും. രാത്രി കരിമരുന്ന് പ്രകടനം.

ചൊവ്വാഴ്ച ഉച്ചക്ക് തി​രു​വ​മ്പാ​ടി‍, പാറമേക്കാവ് ദേവിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് പരിസമാപ്തിയാകും.

Tags:    
News Summary - Thrissur Pooram 2019-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.