കൊച്ചി: ആറ്റുനോറ്റ് പൂരം കാണാൻ പോയി ദുരനുഭവങ്ങളുമായി മടങ്ങേണ്ടിവന്ന പെൺകുട്ടിയു ടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുന്നു. ഏറെ നാൾ ആഗ്രഹിച്ച് പൂരങ്ങളുടെ പൂരം കാണാൻ തൃശൂരി ൽ പോയ കൂട്ടുകാരികളായ അക്ഷയ ദാമോദരൻ, ശിശിര എസ്. മുകുന്ദൻ, വൈഷ്ണവി ശിവൻ എന്നിവർക് ക് പൂരനഗരിയിലെ ചില പുരുഷൻമാരിൽ നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറി ച്ചും സ്ത്രീ വിരുദ്ധതയെക്കുറിച്ചുമാണ് അക്ഷയയുടെ ഫേസ്ബുക്ക് പോസ്റ്റ്. നമ്മുടെ യുവാക്കൾക്ക് സദാചാര ബോധം സോഷ്യൽ മീഡിയയിൽ മാത്രമേ ഉള്ളൂ എന്നറിയുന്നത് ഏറെ നിരാശാജനകമാണെന്ന് കുറിപ്പിൽ പറയുന്നു.
ഉന്തിനും തള്ളിനും ഇടയിൽ ഏറ്റവും മുന്നിൽനിന്ന് തന്നെ വെടിക്കെട്ട് കാണുന്നതിനിടയിലാണ് പൂരത്തേക്കാൾ പ്രേമം സ്പർശന സുഖത്തിൽ കണ്ടെത്തുന്ന ചില പൂരപ്രേമികളെ കണ്ടത്. ചിലതൊക്കെ തിരക്ക് മൂലമെന്ന് കരുതി ഒഴിവാക്കിയെങ്കിലും തോണ്ടലും പിടിത്തവും മനഃപൂർവമാണെന്ന് മനസ്സിലായതോടെ പ്രതികരിക്കാൻ തുടങ്ങി. ചെറിയൊരു കൂട്ടം ആളുകളിൽനിന്ന് അഞ്ചു തവണയാണ് മോശം അനുഭവമുണ്ടായത്. ഒരാൾ പോലും വൃത്തികേട് കാണിച്ചവൻമാർക്കെതിരെ മിണ്ടിയില്ലെന്നും പരാതിപ്പെടാൻ ഒരു പൊലീസിനെയും ആ സമയത്ത് അവിടെങ്ങും കണ്ടില്ലെന്നും കുറിപ്പിലുണ്ട്.
അവസാനം പാറമേക്കാവിെൻറ വെടിക്കെട്ട് കാണാതെ ഒരു വിധം ആൾക്കൂട്ടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇത്രയും അധഃപതിച്ചതാണ് നമ്മുടെ സമൂഹം എന്നറിഞ്ഞത് പൂരത്തിനിടയിലാണ്, സാംസ്കാരിക നഗരിയിൽ നിന്നാണ്. പൂരം ഞങ്ങൾക്കും കാണണം എന്ന ഹാഷ്ടാഗിൽ തുടങ്ങി പൂരം കാണാനും നാലാൾ കൂടുന്നിടത്ത് സ്വാതന്ത്ര്യത്തോടെ നിൽക്കാനും ഓരോ പെൺകുട്ടിക്കും സ്ത്രീകൾക്കും ആഗ്രഹമുണ്ടെന്ന വരികളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.