തൃശൂർ പൂരം വെടിക്കെട്ട് അകലെ നിന്ന് കണ്ടാൽ മതി: ഡി.ജി.പിയുടെ ഉത്തരവ്

തൃശൂർ: പൂരം വെടിക്കെട്ട് അകല നിന്ന് കണ്ടാൽ മതിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. വെടിക്കെട്ടു നടക്കുന്ന രാഗം തിയറ്റർ മുതൽ നായ്ക്കനാൽവരെ ആരെയും നിൽക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ദേവസ്വവും പൊലീസും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു.  ഡി.ജി.പി ആവശ്യപ്പെട്ടതിനെ തുടടർന്നാണ് നിയന്ത്രണമെന്നും ഇനി ചർച്ച ചെയ്യില്ലെന്നും പൊലീസ് ദേവസ്വം ഭാരവാഹികളെ അറിയിച്ചു.

വെടിക്കെട്ടു നടക്കുന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള പെട്രോള്‍ ബങ്കുകളിലെ ഇന്ധനം കാലിയാക്കണമെന്നും ബെഹ്‌റ നിര്‍ദേശിച്ചിട്ടുണ്ട്. കുടമാറ്റത്തിന് രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ തിങ്ങി നിറയുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനുംപൊലീസ് തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണമെന്ന് പൊലീസ് അറിയിച്ചു.  

ഇതോടെ ഇന്നു നടക്കുന്ന സാംപിളും 26നു വെളുപ്പിനു നടക്കുന്ന വെടിക്കെട്ടും കാണാൻ അവസരമില്ലാതായി. മുകളിൽ പോയി പൊട്ടുന്നതു ദൂരെനിന്നു കാണാമെന്നു മാത്രം. പൊലീസ് നിലപാടിനെതിരെ പൂരപ്രേമികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പൂരത്തിന്‍റെ നിറസാനിധ്യമായ വെടിക്കെട്ടും കുടമാറ്റവും കാണാനുള്ള അവസരം നിഷേധിക്കുന്നത് പൂരപ്രേമികളെ  നിരാശരാക്കും.

Tags:    
News Summary - Thrissur pooram fire works-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.