തൃശൂർ: വിണ്ണിൽ വർണം വിരിയിച്ച തൃശൂർ പൂരം വെടിക്കെട്ട് ഇത്തവണ ശബ്ദമയം. ചൊവ്വാഴ് ച പുലർച്ചെ നടന്ന വെടിക്കെട്ടിൽ 128.2 ഡെസിബലാണ് രേഖപ്പെടുത്തിയത്. തിരുവമ്പാടി വിഭാ ഗമാണ് അത്രമേൽ കഠിനമായ വെടിക്കെട്ട് നടത്തിയത്. 125.6 ഡെസിബൽ ശബ്ദവുമായി പാറമേക്ക ാവും മോശമാക്കിയില്ല.
125 ഡെസിബലായിരുന്നു അനുവദിക്കപ്പെട്ട ശബ്ദം. സംസ്ഥാന മലിനീ കരണ നിയന്ത്രണ ബോർഡും തൃശൂർ എൻജിനീയറിങ് കോളജും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വെടിക്കെട്ട് അനുവദനീയമായ ശബ്ദ പരിധി ലംഘിച്ചതായി കണ്ടെത്തിയത്. പരിധി ലംഘിെച്ചങ്കിലും അത് വൻതോതിലല്ലെന്ന വിശകലനവും പരിശോധനാ സംഘത്തിനുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെക്കാൾ ശബ്ദതീവ്രമാണ് ഇത്തവണ ഉണ്ടായത്.
സാമ്പിൾ വെടിക്കെട്ടിൽ ഇരുവിഭാഗവും നല്ലപിള്ള ചമഞ്ഞു. അനുവദനീയമായ പരിധിയെക്കാൾ കുറഞ്ഞായിരുന്നു ശബ്ദം. തിരുവമ്പാടിയുടെ സാമ്പിളിന് 117.1 ഡെസിബലും പാറമേക്കാവിന് 124.2ഉം ആയിരുന്നു. ഇതുകൂടാതെ പൂരം അവസാനിക്കുേമ്പാൾ ഉണ്ടായ വെടിെക്കട്ടിലും പറമേക്കാവാണ് വമ്പൻ ശബ്ദമുണ്ടാക്കിയത്. പൂരത്തിെൻറ മുഴുവൻ ചടങ്ങുകളും അവസാനിച്ചതിന് പിന്നാലെ ഇരുവിഭാഗവും നടത്തിയ വെടിെക്കട്ടിൽ 126.9 ആയിരുന്നു പാറമേക്കാവിെൻറ ശബ്ദ തീവ്രത. തിരുവമ്പാടി 124.3 ഡെസിബൽ രേഖപ്പെടുത്തി.
അതിനിടെ, വടക്കുന്നാഥൻ ക്ഷേത്രത്തിലെ ചരിത്ര പ്രധാനമായ ചുമർ ചിത്രങ്ങൾക്ക് വെടിക്കെട്ടിലുണ്ടായ പ്രത്യാഘാതം പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശൂർ അധികൃതർ മുഖ്യ കാര്യാലയത്തോട് ആവശ്യപ്പെടും.
എന്നാൽ ക്ഷേത്രം മേൽക്കൂരയിൽനിന്നും ഏതാനും ടൈലുകൾ ഇളകി വീണതല്ലാതെ പ്രത്യക്ഷമായ ആഘാതം ഇക്കുറി കുറവാണെന്നാണ് നിഗമനം. ഉയർന്ന ശബ്ദത്തിന് കാരണമായ ഘടകങ്ങളെക്കുറിച്ച് വിദശ പഠനം നടത്തുമെന്നാണ് ജില്ല ഭരണകൂടത്തിെൻറ നിലപാട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്ഫോടക വസ്തുക്കളുെട അളവ് കുറവാണെന്ന് വ്യക്തമാക്കിയ കലക്ടർ ടി.വി. അനുപമ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.