കൊച്ചി: വണ്ടിച്ചെക്ക് കേസ് നല്‍കിയ നാസിൽ അബ്ദുല്ല തെറ്റ് ഏറ്റു പറഞ്ഞില്ലെങ്കിൽ കേസുമായി മുന്നോട്ട് പോകുമെന ്ന് തുഷാര്‍ വെള്ളാപ്പള്ളി. തനിക്കെതിരായി നടന്നത് ഗൂഢാലോചനയാണെന്നും തുഷാർ പറഞ്ഞു. കേസില്‍ നിയമതടസങ്ങള്‍ നീങ്ങി തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
കേസില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയെൻറ നടപടി സ്വാഭാവികം മാത്രമാണ്. ബി.ഡി.ജെ.എസിെൻറ അധ്യക്ഷനും കേരളത്തിലെ വലിയൊരു സമുദായത്തിെൻറ വൈസ് പ്രസിഡൻറുമാണ് താൻ. കേരളത്തിലെ ഒരു സമുദായനേതാവ് മറ്റൊരിടത്ത് പോയി ചതിയിൽ അകപ്പെട്ടാൽ സംരക്ഷിക്കുക എന്നത് മുഖ്യമന്ത്രിക്ക് ബാധ്യതയാണ്. അതാണ് അദ്ദേഹം ചെയ്തതതെന്നും തുഷാർ പറഞ്ഞു.
ചെക്ക്കേസ് തള്ളിയതിനെ തുടർന്ന് അജ്മാനിൽ നിന്നും തിരിച്ചെത്തിയ തുഷാറിന് ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.