കൊച്ചി: ചെക്ക് കേസിൽ അജ്മാൻ കോടതി വെറുതെവിട്ട ബി.ഡി.ജെ.എസ് നേതാവും എൻ.ഡി.എ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി കേരളത്തിൽ തിരിച്ചെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ നിരവധി പ്രവർത്തകരെത്തി സ്വീ കരിച്ചു.
ദുബൈയിൽനിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് തുഷാർ കൊച്ചിയിൽ എത്തിയത്. ബി.ഡി.ജെ.എസ്, എസ്.എൻ.ഡി.പി, ബി.െജ.പിയുടെയും നേതാക്കളടക്കം സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് തുഷാറിനെ സ്വീകരിച്ചത്.
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുല്ലയാണ് തുഷാറിനെതിരെ വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്ന ക്രിമിനല്‍ കേസ് നൽകിയത്. റിയൽ എസ്റ്റേറ്റ് ചർച്ചകൾക്കായി ദുബൈയിൽ എത്തിയ തുഷാറിനെ ആഗസ്റ്റ് 20ന് ദുബൈയിലെ ഹോട്ടലിൽ വെച്ച് സി.െഎ.ഡി ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അജ്മാൻ ജയിലിലടക്കപ്പെട്ട തുഷാറിന് പിന്നീട് ജാമ്യം ലഭിച്ചു. കേസിന് ആധാരമായി സമർപ്പിച്ച ചെക്കിെൻറ കാലപ്പഴക്കം ചൂണ്ടിക്കാട്ടി അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ തള്ളിയതോടെയാണ് ജാമ്യത്തിലിറങ്ങാൻ സമർപ്പിച്ച പാസ്പോർട്ട് തുഷാറിന് തിരിച്ചു കിട്ടിയത്. നാസില്‍ അബ്ദുല്ല ദുബൈ കോടതിയില്‍ നൽകിയ സിവില്‍കേസില്‍ തുഷാറിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം തള്ളുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.