തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശ്യാംലാല്‍ റിമാന്‍ഡില്‍. കഴിഞ്ഞദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായി ബന്ധപ്പെട്ട 14 കേസില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വിശദ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. അടുത്തദിവസംതന്നെ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ വര്‍ക്ക് അസിസ്റ്റന്റ്, മെക്കാനിക്കല്‍ എന്‍ജിനീയര്‍, പ്ലംബിങ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ജോലി തരപ്പെടുത്തിനല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ പലരില്‍നിന്നായി പണം വാങ്ങിയത്. രണ്ടുലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ ഇത്തരത്തില്‍ ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും ഇയാള്‍ വാങ്ങിയതായാണ് പരാതി. പണം നല്‍കിയിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെ ശ്യാംലാല്‍ ഉള്‍പ്പെട്ട സംഘം ഒളിവില്‍ പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.