തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിെൻറ അേന്വഷണ പുരോഗതി റിപ്പോർട്ട് മുദ്രെവച്ച കവറിൽ വിജിലൻസ് കോടതിയിൽ ഹാജരാക്കി. രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ട് ഫയൽ ചെയ്യാൻ കൂടുതൽ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടർന്ന് കേസ് ഡിസംബർ 12ലേക്ക് മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞതവണ അേന്വഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കിയിരുന്നു. എന്നാൽ ഇതിൽ കൃത്യതയില്ലാത്തതിനാൽ വിശദ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. പ്ലാൻറിെൻറ നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിെൻറ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ.കെ. രാമചന്ദ്രനിൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തല സമ്മർദം ചെലത്തിയെന്നും തുടർന്ന് മെക്കോൺ കമ്പനി വഴി ഫിൻലാഡിലെ കമ്പനിക്ക് കരാർ നൽകുകയും ഇതിൽ അഴിമതി നടന്നുവെന്നുമാണ് ഹരജിയിലെ ആരോപണം.
2006ലാണ് ടൈറ്റാനിയം അഴിമതിക്കേസിെൻറ അേന്വഷണം ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഉൾപ്പെടുത്തി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. മണക്കാട് സ്വദേശി ജയിനാണ് സ്വകാര്യ ഹരജി ഫയൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.