ഇഫ്താർ വിരുന്നൊരുക്കി കാനഡയിലെ മലയാളി വിദ്യാർഥികളുടെ കൂട്ടായ്മ ടി.എൽ.എം

ലണ്ടൻ: കാനഡയിലെ മലയാളി വിദ്യാർഥികളുടെ കൂട്ടായ്മ ടി.എൽ.എം വിദ്യാർഥികൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഏപ്രിൽ 16 ന് ലാമറോക്സ് കമ്മ്യൂണിറ്റി റിക്രിയേഷൻ സെന്ററിൽ വെച്ച് നടത്തിയ പരിപാടിയിൽ ടോറോണ്ടോ കൗൺസിലറും തമിഴ് ഏലം ഫൗണ്ടറുമായ നിതാൻ ഷാൻ മുഖ്യ അഥിതിയായി പങ്കെടുത്തു.

രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമാണ് വിദ്യാർഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിപാടി നടക്കുന്നത്. 160 മലയാളി വിദ്യാർഥികൾ പങ്കെടുത്ത പരിപാടി റമദാനിന്റെ ആത്മീയതയും സാമൂഹികതയും വിളിച്ചോതുന്ന തരത്തിലാണ് ഒരുക്കിയതെന്ന് സംഘാടകർ അറിയിച്ചു. മത-ജാതി ഭേദമന്യേയുള്ള വിദ്യാർഥികളുടെ പങ്കാളിത്തവും സംഘാടന മികവും പരിപാടിക്ക് മാറ്റുകൂട്ടി. പരിപാടിയിൽ ടി.എൽ.എം പ്രസിഡന്റ് ഫാസിൽ അബ്ദു അധ്യക്ഷത വഹിച്ചു. പ്രവാചക കഥകൾ ആസ്പദമാക്കി അത്തീഫ് അബ്ദുറഹ്മാൻ നടത്തിയ ക്വിസ് മത്സരം ശ്രദ്ധേയമായി. ഉമർ മുഖ്താർ, സഹൽ സലീം, മുഹമ്മദ് റനീസ്, നബീൽ പി.വി മുഹമ്മദ് കൊന്നോല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

Tags:    
News Summary - TLM, a group of Malayalee students in Canada, hosted an Iftar dinner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.