ജയിൽ ആംബുലൻസ് ചോർന്നൊലിക്കുന്ന സംഭവം നിർഭാഗ്യകരമെന്ന് ടി.എൻ. പ്രതാപൻ

തൃശൂർ: ജയിൽ ആംബുലൻസ് ചോർന്നൊലിക്കുന്ന സംഭവം നിർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ എം.പി. പ്രശ്നത്തിൽ ജയിൽ വകുപ്പ് ഇടപെടണം. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ എം.പി ഫണ്ടിൽ നിന്ന് ആംബുലൻസിന് തുക അനുവദിക്കുമെന്നും ടി.എൻ. പ്രതാപൻ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂർ സെൻട്രൽ ജയിലിൽ രോഗികളായ തടവുപുള്ളികളെ ആശുപത്രിയിൽ എത്തിക്കുന്നത് ചോർന്നൊലിക്കുന്ന ആംബുലൻസിലാണെന്ന വാർത്ത മീഡിയവൺ പുറത്തുവിട്ടിരുന്നു. ആംബുലൻസിന്‍റെ മേൽക്കൂരയിലെ വലിയ ദ്വാരത്തിലൂടെയാണ് വെള്ളം അകത്തേക്ക് എത്തുന്നത്. വാഹനത്തിന്‍റെ ബോഡിയിലെ പല സ്ഥലങ്ങളും പൊട്ടിയനിലയിലാണെന്നും മഴക്കാലത്ത് അറ്റകുറ്റപണി നടത്തിയിട്ടില്ലെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പുതിയ ആംബുലൻസ് അനുവദിക്കുന്നത് സംബന്ധിച്ച് ജയിൽ വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും വൈകാതെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും തൃശൂർ ജ‍യിൽ അധികൃതർ വ്യക്തമാക്കുന്നു.

Tags:    
News Summary - TN Prathapan says prison ambulance leak is unfortunate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.