നവകേരള സദസിനെ വരവേൽക്കാൻ തൊഴിലുറപ്പു തൊഴിലാളി സംഗമങ്ങൾ നടത്തി

തിരുവനന്തപുരം: നവകേരള സദസിനെ വരവേൽക്കാൻ തൊഴിലുറപ്പു തൊഴിലാളി സംഗമം നടത്തി. നവകേരള സദസിനു മുന്നോടിയായി വൈപ്പിൻ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും സംഘാടക സമിതി ചെയർമാൻ കെ. എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിലുറപ്പു തൊഴിലാളി സംഗമത്തിൽ നൂറുകണക്കിനുപേർ ഓരോ പഞ്ചായത്തിൽനിന്നും പങ്കെടുത്തു.

മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന മണ്ഡലത്തിലെ പരിപാടിയിൽ കുടുംബസമേത പങ്കാളിത്തം തൊഴിലുറപ്പു തൊഴിലാളികൾ ഉറപ്പു നൽകി. നാടിൻ്റെ അഭിമാന പരിപാടിയായ നവകേരള സദസ് വൻ ജനപങ്കാളിത്തത്തോടെ മഹോത്സവമാക്കും. സംഗമങ്ങൾ കെ. എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്‌ത് സദസിന്റെ ക്രമീകരണങ്ങളും നടപടിക്രമങ്ങളും വിശദീകരിച്ചു. രാജ്യത്തിനു മാതൃകയായി ഏറ്റവും മികച്ച രീതിയിൽ നടക്കുന്ന തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സദസിൽ സമർപ്പിക്കണമെന്നു എം.എൽ.എ പറഞ്ഞു.

ഡിസംബർ എട്ടിന് രാവിലെ 11നാണ് മണ്ഡലത്തിൽ നവകേരളസദസ്. പ്രഭാത സദസും കലാപരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. വിവിധയിടങ്ങളിലായി ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഷൈനി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, കെ.എസ് നിബിൻ, മിനിരാജു, മേരി വിൻസെന്റ്, ജിഡ ജനറൽ കൗൺസിൽ അംഗം കെ.കെ ജയരാജ്, നോഡൽ ഓഫീസറായ ഫിഷറീസ് ജോയിന്റ് ഡയറക്‌ടർ എസ്. മഹേഷ്, ജൂനിയർ സൂപ്രണ്ട് പി. സന്ദീപ്, മറ്റു ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

കുഴുപ്പിള്ളിയിൽ സഹകരണ നിലയത്തിലും മുളവുകാട് അംബേദ്‌കർ ഹാളിലും കടമക്കുടിയിൽ കോരാമ്പാടം സർവ്വീസ് സഹകരണ ബാങ്ക് ഹാളിലും പള്ളിപ്പുറം, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ, കടമക്കുടി എന്നിവിടങ്ങളിൽ പഞ്ചായത്ത് ഓഫീസ് ഹാളിലുമാണ് സംഗമങ്ങൾ നടന്നത്

Tags:    
News Summary - To welcome the nava kerala sadas, the job-guaranteed labor meetings were held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.