കാസർകോട്: വോട്ടര്‍പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാര്‍ച്ച് 25വരെയാണ് പേര് ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശപത്രിക നല്‍കുന്നതിനുള്ള അവസാന തീയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴിയോ വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് ഉപയോഗിച്ചോ ബൂത്ത് ലെവല്‍ ഓഫിസര്‍മാർ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. തെരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in മുഖേന മൊബൈല്‍ നമ്പര്‍ നല്കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്യണം. ഇംഗ്ലീഷിലും മലയാളത്തിലും അപേക്ഷ എന്‍ട്രികള്‍ പൂരിപ്പിക്കാം. ന്യൂ രജിസ്ട്രേഷന് ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഓപ്ഷനില്‍ (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ-മെയില്‍ ഐഡി, ജനന തീയതി, വിലാസം എന്നീ വിവരങ്ങളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്ത് അപേക്ഷ നല്‍കണം. ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ് രേഖകള്‍ അപ് ലോഡ് ചെയ്യണം.
തുടര്‍ന്ന് അധികൃതരുടെ പരിശോധനക്കുശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാൽ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും. ഇതിനകം അപേക്ഷ നല്കിയവര് വീണ്ടും നല്‍കേണ്ടതില്ല. അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓണ്‍ലൈനായോ അതത് താലൂക്ക് ഓഫിസുകളിലെ ഇലക്ഷന് വിഭാഗം, ബി.എല്‍.ഒ എന്നിവിടങ്ങളില്‍നിന്ന് അറിയാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.