കോലഞ്ചേരി (കൊച്ചി): സുമനസ്സുകളുടെ പ്രാർഥനകളും കാത്തിരിപ്പും വിഫലമാക്കി, ക്രൂരമർ ദനങ്ങളും വേദനയുമില്ലാത്ത ലോകത്തേക്ക് ആ ഏഴ് വയസ്സുകാരൻ യാത്രയായി. തൊടുപുഴ കുമ ാരമംഗലത്ത് അമ്മയോടൊപ്പം താമസിക്കുന്ന ആൺസുഹൃത്തിെൻറ മർദനത്തിനിരയായി കോലഞ ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന കുട്ടി ശനിയാഴ്ച രാവിലെ 11.35 ഓടെയാണ് മരിച്ചത്. 10 ദിവസം വെൻറിലേറ്ററിൽ കഴിഞ്ഞ കുട്ടിയുടെ മരണം മെഡിക്കൽ കോളജ് ന്യൂറോ വി ഭാഗം മേധാവി ഡോ. ശ്രീകുമാർ സ്ഥിരീകരിച്ചതോടെ കുരുന്നിെൻറ തിരിച്ചുവരവിന് വേണ്ടി യുള്ള കാത്തിരിപ്പുകളെല്ലാം അസ്ഥാനത്തായി.
മരണസമയത്ത് മുത്തശ്ശിയും കുഞ്ഞുസഹ ോദരനും ആശുപത്രിയിലുണ്ടായിരുന്നു. തലയോട്ടിക്കും തലച്ചോറിനുമേറ്റ ഗുരുതര പരിക്കാണ് കുട്ടിയുടെ ജീവനെടുത്തത്. കോലഞ്ചേരിയിലെത്തിയശേഷം ഒരു തവണ പോലും കുട്ടിയുടെ തലച്ചോറിെൻറ പ്രവർത്തനം സാധാരണ നിലയിൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ലെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു. തലയോട്ടി പിളർന്നുണ്ടായ പരിക്ക് തലച്ചോറിെൻറ പ്രവർത്തനത്തെ പൂർണമായും ബാധിച്ചു. കുട്ടി മുഴുസമയവും അബോധാവസ്ഥയിൽ തന്നെയായിരുന്നു. മറ്റ് അവയവങ്ങളെല്ലാം പ്രവർത്തിച്ചിരുന്നെങ്കിലും ശനിയാഴ്ച രാവിലെ 11.30ഒാടെ ഹൃദയമിടിപ്പ് നിലച്ച അവസ്ഥയിലെത്തി.
രാവിലെ മുതൽ മരുന്നുകളോടും പ്രതികരിച്ചിരുന്നില്ല. കൂടാതെ, രക്തസമ്മർദവും ശ്വാസവും നിലക്കുകയും ചെയ്തു. ഇതോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മുത്തശ്ശിയുടെ തൊടുപുഴ ഉടുമ്പന്നൂർ മഞ്ചിക്കൽ വീട്ടുവളപ്പിൽ ശനിയാഴ്ച രാത്രി സംസ്കരിച്ചു.
അടിയന്തര ശസ്ത്രക്രിയയടക്കം നടത്തിയെങ്കിലും തലച്ചോറിനുണ്ടായ മുറിവ് കുട്ടിയുടെ തിരിച്ചുവരവ് അസാധ്യമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ തുടങ്ങി നിരവധി പേർ ആശുപത്രിയിലെത്തിയിരുന്നു. കുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുകയും വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപവത്കരിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ആശുപത്രിയിലെത്തിയ മെഡിക്കൽ ബോർഡ് കുട്ടിയുടെ നില അതിഗുരുതരമാണെന്നും പ്രതീക്ഷകൾ മങ്ങുകയാണെന്നുമുള്ള വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിരുന്നു.
മാർച്ച് 28ന് രാവിലെ ആറോടെയാണ് സോഫയിൽനിന്ന് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. അമ്മയും സുഹൃത്തും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിലാണ് ഇവിടെ എത്തിച്ചത്. എന്നാൽ, ആശുപത്രിയിലെത്തിയശേഷം ഇവരുടെ മൊഴിയിൽ സംശയം തോന്നിയ ജീവനക്കാർ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവതിയോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് തിരുവനന്തപുരം കവടിയാർ നന്ദൻകോട് കടവത്തൂർ അരുൺ ആനന്ദിനെ (36) ചോദ്യം ചെയ്തപ്പോഴാണ് കൊടും ക്രൂരത പുറംലോകമറിഞ്ഞത്.
കുട്ടിയുടെ ഇളയ സഹോദരൻ കിടക്കയിൽ മൂത്രമൊഴിച്ചതിൽ രോഷാകുലനായാണ് അരുൺ മൂത്തകുട്ടിയായ ഏഴുവയസ്സുകാരനോട് ചെയ്യാവുന്ന ക്രൂരതയെല്ലാം കാട്ടിയത്. ഇളയകുട്ടിയെ മൂത്രമൊഴിപ്പിച്ച് കിടത്താത്തതിെൻറ പേരിലായിരുന്നു ഇത്. കിടക്കയിൽനിന്ന് ഏഴുന്നേൽക്കാത്തതിെൻറ പേരിൽ ആദ്യം ചവിട്ടി നിലത്തിട്ടു. വയറിന് ആഞ്ഞ് ചവിട്ടിയതിനെത്തുടർന്ന് തറയിൽവീണ കുട്ടിയെ വീണ്ടും അരികിലേക്ക് വിളിച്ചുവരുത്തി കൈയിൽ തൂക്കിയെടുത്ത് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. തല ഷെൽഫിൽ ഇടിച്ച് തലയോട്ടി തകർന്നു. കുട്ടി മരിച്ചതോടെ, പ്രതി അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തി. ഇളയകുട്ടിക്കെതിരായ ലൈംഗികാതിക്രമത്തിന് പോക്സോ കേസും എടുത്തിട്ടുണ്ട്.
അന്ത്യനിദ്ര മാതാവിെൻറ തറവാട്ടുവളപ്പിൽ
തൊടുപുഴ: ക്രൂരമർദനത്തിനിരയായി മരിച്ച ഏഴു വയസ്സുകാരെൻറ മൃതദേഹം മാതാവിെൻറ ഉടുമ്പന്നൂരിലെ തറവാട്ടുവളപ്പിൽ സംസ്കരിച്ചു. ശനിയാഴ്ച രാവിലെ 11.35ഓടെ മരിച്ച കുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ കോലഞ്ചേരിയിലും പൊലീസ് സർജൻെറ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളജിലും പൂർത്തിയാക്കി രാത്രി ഒമ്പതോടെയാണ് മൃതദേഹം ഉടുമ്പന്നൂരിലെ വീട്ടിലെത്തിച്ചത്. തുടർന്ന് ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു.
കുട്ടിയുടെ മാതാവും വല്യമ്മയും ആശുപത്രിയിൽനിന്ന് നേരേത്ത വീട്ടിലെത്തിയിരുന്നു. കൺമുന്നിൽ കുട്ടിക്ക് തെൻറ ആൺസുഹൃത്തിെൻറ മർദനമേറ്റിട്ടും രക്ഷിക്കാൻ ശ്രമിക്കാതിരുന്ന മാതാവ് ആരോപണ വിധേയയായിരുന്നു. അരുണിനെ ഭയന്നിട്ടാണ് തടയാതിരുന്നതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.
കുട്ടിയുടെ പിതാവിൻെറ അച്ഛനും അമ്മയും കോട്ടയം മെഡിക്കൽ കോളജിൽനിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. മൃതദേഹം എത്തിക്കുന്നതറിഞ്ഞ് മണിക്കൂറുകൾക്ക് മുമ്പുതന്നെ നൂറുകണക്കിനാളുകൾ തടിച്ചുകൂടിയിരുന്നു. വൻ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.