തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. കത്തിന്‍െറ ഒറിജനല്‍ തന്നെ, മുഖ്യമന്ത്രിക്ക് കൈമാറി കഴിഞ്ഞു, ഇനിയെന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പൊലീസിന് മൊഴി നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീഷണിയെ ഞാന്‍ ഭയക്കുന്നില്ല. നിര്‍ഭയനായി നടക്കും. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ നേരത്തെ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥരോട് `ഇങ്ങോട്ട് തന്നെ വരേണ്ടിവരുമെന്നല്ളെയുള്ളൂവെന്ന്' അഭിപ്രായപ്പെട്ടതായി അറിയാം. ആപ്രതികള്‍ക്ക് വലിയ ബന്ധങ്ങളുണ്ടെന്ന് എനിക്കു നേരത്തെ അറിയാം. ഇതിനകത്ത് രാഷ്ട്രീയം കാണുന്നില്ല.ജയിലില്‍ നിന്നും ക്രിമിനല്‍ പ്രവര്‍ത്തനത്തിനു നേതൃത്വം കൊടുക്കുന്നതായാണ് കത്ത് നല്‍കുന്ന സൂചന. അത്തരം പ്രവര്‍നങ്ങള്‍ നടന്നാല്‍ തെളിവുകാണില്ല. കേരളപൊലീസ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ അന്വേഷണ ഏജന്‍സിയാണ്. അതിനാല്‍, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടത്തൊന്‍ പ്രയാസം കാണില്ല. അതിനു മുഖ്യമന്ത്രിയാണ് നിര്‍ദേശം നല്‍കേണ്ടത്. ഇത്തരം ഭീഷണികൊണ്ടൊന്നും തന്‍െറ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ളെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
എം.എല്‍.എ ഹോസ്റ്റലിലെ വിലാസത്തിലാണ് തിരുവഞ്ചൂരിനു കത്ത് ലഭിച്ചിരുന്നത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ളെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്ത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.