കൊച്ചി: പാലാ സീറ്റിന്‍റെ കാര്യത്തിൽ തർക്കത്തിന്‍റെ ആവശ്യമില്ലെന്നും ഒത്തുതീർപ്പെന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ. സിറ്റിങ് സീറ്റുകളിൽ അതത് പാർട്ടികൾ തന്നെ മൽസരിക്കുക എന്നതാണ് എൽ.ഡി.എഫ് രീതി. ഇത് അനുസരിച്ച് എൻ.സി.പി വിജയിച്ച സീറ്റാണ് പാലാ. അതിനാൽ പാലായിൽ എൻ.സി.പി തന്നെ മൽസരിക്കും. സിറ്റിങ് സീറ്റുകൾ വിട്ടുകളയുന്ന നടപടി ആരും സ്വീകരിക്കാറില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
ജനാധിപത്യ പാർട്ടിയിൽ വേറിട്ട അഭിപ്രായങ്ങൾ ഉണ്ടാകാം. എൻ.സി.പി അഖിലേന്ത്യ പാർട്ടിയാണ്. നയപരമായ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുമ്പോൾ കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനം സ്വീകരിക്കുക. പാർട്ടി തീരുമാനം അനുസരിച്ചാകും മുന്നോട്ടു പോകുകയെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
ഇടതുമുന്നണി പ്രവേശനവേളയിൽ പാലാ സീറ്റ് വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചിരുന്നുവെന്ന കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ അവകാശവാദം എൽ.ഡി.എഫ് സ്ഥിരീകരിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും നോക്കിയല്ല ഇടതുമുന്നണി നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം നടത്തുന്നത്. പാലാ സീറ്റ് കൈമാറുന്നതിലെ എതിർപ്പ് എൽ.ഡി.എഫിനെ നേരത്തെ എൻ.സി.പി അറിയിച്ചതാണെന്നും പീതാംബരൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.