തിരുവനന്തപുരം: സഹപ്രവർത്തകർക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചും ചാരക്കേസി ൽ നമ്പി നാരായണൻ കുറ്റക്കാരനാണെന്ന് ആവർത്തിച്ചും മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. ‘എെൻ റ പൊലീസ് ജീവിതം’ എന്ന സർവിസ് കൃതിയിലാണ് തനിക്കൊപ്പം ജോലി ചെയ്തിരുന്ന ഡി.ജി.പി മാർക്കും ഐ.എ.എസ് ഉദ്യോഗസ്ഥർക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ സെൻകുമാ ർ രൂക്ഷവിമർശനം നടത്തിയത്. യഥാർഥ വസ്തുതകൾ മാത്രമാണ് താൻ പുസ്തകത്തിലെഴുതിയിട്ടുള്ളതെന്ന് സെൻകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ആരോപണങ്ങളല്ല, കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് താൻ കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്.
ചാരക്കേസ്, പെരുമ്പാവൂരിലെ കൊലപാതകം, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം തുടങ്ങിയ വിഷയങ്ങളൊക്കെ രൂക്ഷമായ ഭാഷയിലാണ് പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ, മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവർക്കെതിരെ രൂക്ഷമായ ആരോപണമാണ് നടത്തിയിട്ടുള്ളത്. തന്നെ ഡി.ജി.പി സ്ഥാനത്തുനിന്ന് പുറത്താക്കാൻ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് ഒരു ആരോപണം. താൻ വീണ്ടും സംസ്ഥാന പൊലീസ് മേധാവി ആകാതിരിക്കാൻ ലോക്നാഥ് ബെഹ്റ ഡൽഹിയിൽ സ്വാധീനം ചെലുത്തി. പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം സി.പി.എം സ്പോണ്‍സേർഡാണെന്ന് അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന എ.ഡി.ജി.പി തന്നോട് വെളിപ്പെടുത്തിയെന്നും സെൻകുമാർ ആരോപിക്കുന്നു.
സെൻകുമാറിന് പൊലീസ് മേധാവി സ്ഥാനം തന്നെ നഷ്ടപ്പെടാൻ ഇടയാക്കിയ പെരുമ്പാവൂരിലെ പെൺകുട്ടിയുടെ കൊലയെക്കുറിച്ചാണ് സെൻകുമാർ ഏറ്റവും ഗുരുതര ആരോപണം ഉയർത്തുന്നത്. സി.പി.എം സ്പോൺസേർഡ് കൊലപാതകമാണിതെന്ന് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥ തന്നോട് മൂന്നുതവണ പറഞ്ഞെന്നാണ് വെളിപ്പെടുത്തൽ. എന്നാൽ, ഈ കേസ് ഈ ഉദ്യോഗസ്ഥതന്നെ പിന്നീട് ഏറ്റെടുത്തപ്പോൾ പരാമർശത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും പുസ്തകത്തിൽ പറയുന്നു. ഡി.ജി.പി ജേക്കബ് തോമസിെൻറ എല്ലാ പ്രവർത്തനങ്ങളും ദുരൂഹമാണെന്നും ഋഷിരാജ് സിങ് പബ്ലിസിറ്റിയുടെ ആളാണെന്നും പരിഹസിക്കുന്നു. വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം. പോളിനെ ബാർ കോഴക്കേസിൽ കരിവാരിത്തേക്കാൻ ജേക്കബ് തോമസ് ശ്രമിച്ചെന്നും ആരോപിക്കുന്നു.
എം.ജി കോളജിലെ വിദ്യാർഥി സംഘർഷത്തിനിടെ താൻ പൊലീസുകാരെൻറ തൊപ്പി തട്ടിപ്പറിച്ച സംഭവത്തിൽ തനിക്കെതിരെ സർക്കാറിന് പരാതി കൊടുക്കാൻ മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവ ഇടപെെട്ടന്ന ആരോപണവും സെൻകുമാർ ഉന്നയിക്കുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷിച്ചതിലുള്ള വിരോധം കാരണമാണ് രമൺ ശ്രീവാസ്തവ തനിക്കെതിരെ പ്രവർത്തിച്ചത്. ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരൻ തന്നെയാണെന്ന് സെൻകുമാർ ആവർത്തിക്കുന്നു. നമ്പി നാരായണന് എല്ലാ കാലത്തും സത്യം മൂടിവെക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് പറയുന്നത്. നളിനി നെറ്റോക്കെതിരെ നിയമനടപടിക്ക് പോയിരുന്നെങ്കിൽ അവർ ജയിലിലാകുമായിരുന്നെന്നും അത് വേണ്ടെന്നുവെച്ചാണ് പുസ്തകമെഴുതിയതെന്നും സെൻകുമാർ ‘മാധ്യമ’ ത്തോട് പറഞ്ഞു. പുസ്തകത്തിെൻറ ഒൗദ്യോഗിക പ്രകാശനം തെരഞ്ഞെടുപ്പിന് ശേഷമേയുണ്ടാകുകയുള്ളൂയെങ്കിലും ഇന്നുമുതൽ വിപണിയിലെത്തും. ഡി.സി ബുക്സാണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.