കോഴിക്കോട്: എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകാത്തതിനാൽ മറ്റന്നാൾ മുതൽ സ്വന്തം നിലക്ക് കടകൾ പൂർണമായും തുറക്കുമെന്ന് വ്യാപാരികൾ. നിലവിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസറുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ പേരിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. എന്നാൽ ഇത് അപര്യാപ്തമാണെന്നാണ് വ്യാപാരികൾപറയുന്നത്. കഴിഞ്ഞ ഒന്നരവർഷമായി വൻ പ്രതിസന്ധിയാണ് കച്ചവടക്കാർ നേരിടുന്നത്. ഇക്കുറി പെരുന്നാൾ കച്ചവടവും കൂടി കിട്ടിയില്ലെങ്കിൽ മിക്ക വ്യാപാരികളും പൂട്ടിപോകേണ്ടി വരും.
അതെ സമയം കോഴിക്കോട് ഇന്നും വ്യാപാരികളുടെ സമരമുണ്ടായി. ബ്യൂട്ടി പാർലറുകൾ ഇനിയും തുറക്കാനനുവദിക്കാത്തതിൽ ബ്യൂട്ടിഷ്യന്മാരും തെരുവിലിറങ്ങി. കടകൾ ചില ദിവസങ്ങളിൽ മാത്രം തുറക്കുന്നതിലെ അശാസ്ത്രീയതയും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.