തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ കോച്ച് ക്ഷാമം രൂക്ഷമായത് ട്രെയിൻസർവിസിെൻറ താളം തെറ്റിക്കുന്നു. അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്കയച്ച കോച്ചുകൾ തിരികെയെത്താത്തതാണ് പ്രശ്നകാരണം. ഇതിനാൽ, യാത്രകഴിഞ്ഞെത്തുന്ന ടെയിനുകളിൽനിന്ന് കോച്ചുകൾ അഴിെച്ചടുത്ത് അടുത്ത ട്രെയിനിൽ ഘടിപ്പിച്ചാണ് സർവിസ് മുടക്കമില്ലാതെ നടത്തുന്നത്.
ഇതുകാരണം ട്രെയിനുകൾ വൈകുന്നത് പതിവാണ്. അറ്റകുറ്റപ്പണിക്ക് വേണ്ടത്രസമയം ലഭിക്കാത്തത് സുരക്ഷാപ്രശ്നങ്ങളുമുയർത്തുന്നുണ്ട്. കോച്ച് മാറ്റലും പുതിയ ട്രെയിനിൽ ഘടിപ്പിക്കലും തൊഴിലാളികളുടെ േജാലി ഭാരവും വർധിപ്പിക്കുന്നു. പ്രതിദിനം മൂന്നും നാലും ട്രെയിനുകളിലെ കോച്ചുകൾ മാറ്റിമറിച്ചാണ് സർവിസ് മുടക്കമില്ലാതെ നടത്തുന്നത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ മംഗളൂരു എക്സ്പ്രസിൽനിന്ന് കോച്ച് അഴിച്ചെടുത്താണ് വൈകീട്ടത്തെ ഷാലിമാർ എക്സ്പ്രസ് യാത്ര തുടങ്ങിയത്.
വൈകീട്ടെത്തിയ നേത്രാവതി എക്സ്പ്രസിസെൻറ കോച്ചുമായാണ് ശനിയാഴ്ച രാത്രിയിലുള്ള മംഗളൂരു എക്സ്പ്രസ് പുറപ്പെട്ടത്. ഒന്നര വർഷം കൂടുേമ്പാഴാണ് കോച്ചുകൾ പരിശോധനകൾക്കും അറ്റകുറ്റപ്പണിക്കുമായി ചെന്നൈയിലേക്കയക്കുന്നത്. നേരത്തേ പെരമ്പൂരിലെ വർക്ക്ഷോപ്പിലായിരുന്നു അറ്റകുറ്റപ്പണി നടന്നിരുന്നത്. ഇതടച്ചതിനാൽ തിരുവനന്തപുരം ഡിവിഷേൻറതടക്കമുള്ള േകാച്ചുകൾ ചെന്നൈയിൽ കെട്ടിക്കിടക്കുകയാണ്. ഇവ എന്ന് മടക്കിക്കിട്ടുമെന്നും വ്യക്തമല്ല. ഒരു കോച്ചിെൻറ ശരാശരി ആയുസ്സ് 18 വർഷമാണ്.
1800 കോച്ചുകൾ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം ഡിവിഷന് കഴിഞ്ഞ ഒരു വർഷത്തിനിടെ കിട്ടിയത് 160 കോച്ചുകൾ മാത്രമാണ്. ദക്ഷിണ റെയിൽവേയിൽ ഏറ്റവും കൂടുതൽ ദീർഘദൂര സർവിസുകൾ ഓടുന്നത് തിരുവനന്തപുരം ഡിവിഷനിലാണ്. നിലവിലുള്ള കോച്ചുകളുടെ 10 ശതമാനം റിസർവ് ആയി ഉണ്ടാകണമെന്നതാണ് വ്യവസ്ഥ. എന്നാലിതെല്ലാം കടലാസിൽ ഒതുങ്ങുകയാണ്. പുതിയ സാേങ്കതിക വിദ്യ ഉപയോഗിച്ചുള്ള എൽ.എച്ച്.ബി കോച്ചുകളുടെ കാര്യത്തിലും കേരളത്തിന് അവഗണനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.