എറണാകുളത്ത്​ അ​േന്ത്യാദയ എക്​സ്​പ്രസ്​ പാളം തെറ്റി, ​െ​ട്രയിനുകൾ വൈകും

കൊച്ചി: എറണാകുളം സൗത് റെയിൽവേസ്റ്റേഷന് സമീപം ട്രെയിൻ പാളം െതറ്റി. ഹൗറ അന്ത്യോദയ എക്സ്പ്രസാണ് ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്. ട്രെയിനി ​െൻറ എഞ്ചിനില്ലാത്ത ഭാഗം തനിയെ ഉരുണ്ട് റെയിലിൽ കയറിയെന്നാണ് അധികൃതർ പറയുന്നത്. ട്രെയിൻ റെയിലിൽ കയറിയതോടെ സിഗനലുകൾ ഒാഫാവുകയായിരുന്നു. യാത്ര തുടങ്ങാൻ തയാറായി നിൽക്കുന്ന എറണാകുളം –നിലമ്പൂർ പാസഞ്ചർ ട്രെയിനിനു നേരെയാണ് പാളം തെറ്റിയ ട്രെയിൻ വന്നിരുന്നത്. സംഭവം പാസഞ്ചർ ട്രെയിനി ​െൻറ േലാകോ പൈലററ്റിൻെറ ശ്രദ്ധയിൽ പെട്ടതിനാൽ ദുരന്തം ഒഴിവായി.    

തുടർന്ന് വിവിധ ട്രെയിനുകൾ മണിക്കൂറുകൾ വൈകി. തിരുവനന്തപുരം–എറണാകുളം വേണാട് എക്സ്പ്രസ് മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിട്ടു. സൗത് സ്റ്റേഷൻ വഴി പോകേണ്ട വേണാട് എക്സ്പ്രസും കേരള എക്സ്പ്രസും എറണാകുളം നോർത്, തൃപ്പൂണിത്തുറ വഴി തിരിച്ചു വിട്ടുവെന്നും ബംഗളൂരു–കന്യാകുമാരി െഎലൻറ് എക്സ്പ്രസ് മൂന്നു മണിക്കൂർ വൈകുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം ടൗൺ സ്റ്റേഷനിൽ തെക്കോട്ടുള്ള വണ്ടികൾ ഒന്നാം പ്ലാറ്റ് ഫോമിലൂടെയാണ് കടത്തിവിടുന്നത്. സാധാരണ രണ്ടാം പ്ലാറ്റ്ഫോമിലൂ ടെയായിരുന്നു കടത്തിവിട്ടിരുന്നത്.

Tags:    
News Summary - train derailed at eranakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.