1988 ???? 8?? ???????? ???????????????? ???????? ??????????? ??????? 107 ?????? ????????????????? ??????????-??????????? ??????? ??????????

രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തങ്ങള്‍

  1. 1981 ജൂണ്‍ 6ബിഹാറിലെ മന്‍സിയില്‍ ബഗ്മതി നദിയിലേക്ക് ട്രെയിന്‍ മറിഞ്ഞ്  268 പേര്‍ മരിച്ചു. 800ല്‍പരം പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളില്‍ ഒന്നാണിത്. അപകടത്തില്‍ 500ല്‍പരം യാത്രക്കാരെയാണ്  കാണാതായത്   
  2. 1986 മാര്‍ച്ച് 10: ബിഹാറിലെ കാഗരിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 മരണം
  3. 1988 ജൂലൈ 8: കേരളത്തിലെ കൊല്ലം ജില്ലയിലെ പെരുമണ്‍ പാലത്തില്‍നിന്ന് ബാംഗ്ളൂര്‍-കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് അഷ്ടമുടി കായലിലേക്ക് മറിഞ്ഞ് 107 മരണം. എന്‍ജിന്‍ പെരുമണ്‍ പാലം പിന്നിട്ടശേഷം 14 ബോഗികളാണ് കായലിലേക്ക് പതിച്ചത്. കേരളത്തെ ഞെട്ടിച്ച ഈ ട്രെയിന്‍ അപകടം പെരുമണ്‍ ദുരന്തമെന്ന പേരിലാണ് അറിയപ്പെടുന്നത്
  4. 1989 ഏപ്രില്‍18ഉത്തര്‍പ്രദേശിലെ ലലിത്പുരില്‍ കര്‍ണാടക എക്സ്പ്രസ് പാളംതെറ്റി 75 മരണം
  5. 1990 ഏപ്രില്‍ 16 പട്നയില്‍ ഷട്ടില്‍ ട്രെയിന്‍ കോച്ചിലുണ്ടായ തീപിടിത്തത്തില്‍ 70 മരണം
  6. 1990 ജൂണ്‍ 25: ബിഹാറിലെ  ഡല്‍റ്റോങ്കുഞ്ച് മാന്‍ഗ്രയില്‍ ( ഇപ്പോള്‍ ഝാര്‍ഖണ്ഡ്)  ചരക്ക് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിച്ച് 60 മരണം
  7. 1992 ജൂലൈ 16: ബിഹാര്‍ ദര്‍ബംഗയില്‍  ട്രെയിന്‍ അപകടത്തില്‍ 60 മരണം
  8. 1993 സെപ്റ്റംബര്‍ 21: രാജസ്ഥാനിലെ ചബ്രയില്‍ കോട്ട-ബിന പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 71 മരണം
  9. 1995 മേയ് 14: തമിഴ്നാട് സേലത്ത് മദ്രാസ് - കന്യാകുമാരി എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 52 മരണം
  10. ജൂണ്‍ 1ന് പശ്ചിമബംഗാളിലും ഒഡിഷയിലും വ്യത്യസ്ത ട്രെയിന്‍ അപകടങ്ങളില്‍ 73 മരണം
  11. 1995 ആഗസ്റ്റ് 20: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പുരുഷോത്തം എക്സ്പ്രസ് കാളിന്ദി എക്സ്പ്രസിലിടിച്ച് 400 മരണം, 120 പേര്‍ക്ക് പരിക്ക്
  12. 1996 ഏപ്രില്‍ 18: ഉത്തര്‍പ്രദേശ് ഡോമിന്‍ഗഢില്‍ ഗൊരക്പുര്‍-ഗോണ്ട പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനിലിടിച്ച് 60 മരണം
  13. 1996 മേയ് 14:  ആലപ്പുഴ ജില്ലയിലെ ചേപ്പാട് വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസില്‍ ആളില്ല ലെവല്‍ ക്രോസില്‍വെച്ച് എറണാകുളം-കായംകുളം ട്രെയിനിടിച്ച് 35 മരണം
  14. 1997 സെപ്റ്റംബര്‍ 14: മധ്യപ്രദേശിലെ ബിലാസ്പുര്‍ ജില്ലയില്‍ അഹ്മദാബാദ്-ഹൗറ എക്സ്പ്രസിന്‍െറ അഞ്ച് ബോഗികള്‍ നദിയിലേക്ക് മറിഞ്ഞ് 81 മരണം
  15. 1998 നവംബര്‍ 27: സീല്‍ദാ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയ ചരക്ക് ട്രെയിനിന്‍െറ ബോഗിയിലിടിച്ച് 200 മരണം
  16. 1999 ആഗസ്റ്റ്  1: പശ്ചിമബംഗാള്‍ ഗെയ്സാല്‍ റെയില്‍വേ സ്റ്റേഷനില്‍ ബ്രഹ്മപുത്ര മെയില്‍ മറ്റൊരു ട്രെയിനിലിടിച്ച് സൈനികരുള്‍പ്പെടെ 400 മരണം
  17. 2001 ജൂണ്‍ 22:  കോഴിക്കോട് കടലുണ്ടി പാലം കടക്കുന്നതിനിടെ മംഗലാപുരം-ചെന്നൈ മെയില്‍ കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞ് 52 മരണം
Tags:    
News Summary - train tragedys in india timeline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.