ട്രെയിനുകൾ റദ്ദാക്കി; വെള്ളിയാഴ്ച ഗതാഗത നിയന്ത്രണമെന്ന് റെയിൽവേ

തിരുവനന്തപുരം: ചാലക്കുടിയിൽ ട്രാക്ക് നന്നാക്കുന്ന ജോലിയുള്ളതിനാൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം-കോട്ടയം, കോട്ടയം-എറണാകുളം പാസഞ്ചറുകളും ഷൊർണൂർ-എറണാകുളം, എറണാകുളം-ഷൊർണൂർ മെമു സർവിസുകളും റദ്ദാക്കി.

ചെന്നൈ എഗ്മൂർ-ഗുരുവായൂർ എക്സ്​പ്രസ്, ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി, ഗുരുവായൂർ-മധുര എക്സ്​പ്രസ് എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. മടക്ക സർവിസും എറണാകുളത്തു നിന്നായിരിക്കും. കാരയ്ക്കൽ-എറണാകുളം എക്സ്​പ്രസ് പാലക്കാട് യാത്ര അവസാനിപ്പിച്ച് അവിടെനിന്ന് തന്നെ മടക്ക സർവിസും നടത്തും.

കൂടാതെ പുണെ-കന്യാകുമാരി എക്സ്​പ്രസ് കാൽമണിക്കൂറും മൈസൂർ-കൊച്ചുവേളി എക്സ്​പ്രസ് മൂന്ന് മണിക്കൂറും, ബാംഗളൂരു- കന്യാകുമാരി ഐലന്‍റ്​ എക്സ്​പ്രസ് ഒരുമണിക്കൂറും നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്​പ്രസ് ഒരുമണിക്കൂറും, ചണ്ടീഗഢ്​- കൊച്ചുവേളി സമ്പർക്കക്രാന്തി എക്സ്​പ്രസ് അരമണിക്കൂറും, ചെന്നൈ- തിരുവനന്തപുരം എക്സ്​പ്രസ് രണ്ടുമണിക്കൂറും എറണാകുളം-പുണെ പൂർണ എക്സ്​പ്രസ് ഒരുമണിക്കൂറും, ബാംഗളൂരു-എറണാകുളം എക്സ്​പ്രസ് രണ്ടേകാൽ മണിക്കൂറും വൈകും.

Tags:    
News Summary - Trains are cancelled; Railways said traffic control on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.