തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് എൻ.സി.പി ജില്ലാ പ്രസിഡന്‍റുമാർ

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി നികത്തൽ ആരോപങ്ങൾ അന്വേഷിക്കണമെന്ന് എൻ.സി.പിയിലെ ഒരു വിഭാഗം നേതാക്കൾ. കൊച്ചിയില്‍ ചേര്‍ന്ന എട്ട് ജില്ലാ പ്രസിഡന്‍റുമാരുടെ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ സത്യം തെളിയുന്നത് വരെ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും നേതാക്കൾ  ആവശ്യപ്പെട്ടു. 

ഭൂമി കൈയ്യേറ്റം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റുമാർ സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകും. കൂടാതെ ആഗസ്റ്റ് 20 കൊച്ചിയിൽ ചേരുന്ന പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം അവതരിപ്പിക്കാനും തീരുമാനിച്ചതായി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. 

കണ്ണൂർ, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രസിഡന്‍റുമാർ യോഗത്തിൽ പങ്കെടുത്തില്ല. പാർട്ടി മുൻ സംസ്ഥാന പ്രസിഡന്‍റ് ഉഴവൂർ വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തിൽ ചർച്ചയായതായി റിപ്പോർട്ട്. 

Tags:    
News Summary - Transport Minister Thomas Chandy will Resign; wanted Eight NCP District residents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.