നെല്ലിയാമ്പതിയിൽ ചെളിയിൽ കുടുങ്ങിയ കാട്ടാന ചെരിഞ്ഞു

പാലക്കാട്: നെല്ലിയാമ്പതി പോത്തുപാറ ചെക്ഡാമിൽ ചെളിയിൽ കുടുങ്ങിയ കാട്ടാന ചരിഞ്ഞു. ആനയെ രക്ഷിക്കാൻ വനംവകുപ്പ് സംഘം ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ചൊവ്വാഴ്ചയാണ് കാട്ടാനാക്കൂട്ടത്തിൻെറ ചിന്നംവിളി കേട്ടെത്തിയ തൊഴിലാളികൾ പിടിയാന ചെളിയിൽ കുടുങ്ങിയത് കണ്ടെത്തിയത്. കാൽ മാത്രം ചെളിയിൽ കുടുങ്ങിയ നിലയിലായിരുന്നു. മൂന്ന് ആനകൾ സമീപത്ത് നിലയുറപ്പിച്ചിരുന്നു.

പിന്നീട് ആന പൂർണമായി ചെളിയിലേക്ക് ആഴ്ന്ന് പോകുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയോടെ ആന ചെരിഞ്ഞതായി വനംവകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു. 

Tags:    
News Summary - trapped in mud, wild elephant died in Nelliampathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.