കൊച്ചി: തനിക്കൊപ്പം നിൽക്കുന്നവരെ കള്ളക്കേസിൽ കുടുക്കി സർക്കാർ പ്രതികാരം ചെയ്യുകയാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഗൂഢാലോചന കേസിൽ പൊലീസ് ആവശ്യപ്പെട്ട രീതിയിൽ രഹസ്യമൊഴി നൽകാത്തതിന്റെ പേരിലാണ് തന്റെ ഡ്രൈവർ കൊട്ടാരക്കര സ്വദേശി അനീഷിനെ അട്ടപ്പാടി ആദിവാസി ഭൂമി കൈയേറ്റക്കേസിൽ കുടുക്കിയത്. ഈ സമയം പാലക്കാടുപോലുമില്ലാത്ത അദ്ദേഹത്തെ ആറാം പ്രതിയാക്കിയിരിക്കുകയാണ്.
ഡോളർക്കടത്ത് കേസിൽ വീണ വിജയന്റെ പേര് പറഞ്ഞതിന്‍റെ വൈരാഗ്യമാണിത്. വീണക്കെതിരെ എന്ത് തെളിവ് കൈയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് അറിയേണ്ടത്. എച്ച്.ആർ.ഡി.എസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെ നാടകീയമായി അറസ്റ്റ് ചെയ്തു. തന്റെ സഹായികളായ പലരെയും വിളിപ്പിച്ച് നിർബന്ധിതമായി രഹസ്യമൊഴി കൊടുപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് താൻ പറഞ്ഞ ഷാജ് കിരണിനെയും ഇബ്രായിയെയും ഗൂഢാലോചന കേസിൽ സാക്ഷികളാക്കിയിരിക്കുകയാണ്. തന്നെ എന്തു വേണമെങ്കിലും ചെയ്‌തോളുവെന്നും കൂടെയുള്ളവരെ ഉപദ്രവിക്കരുതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.