ക്ഷേത്രങ്ങളിലെ സ്വർണം ബോണ്ടായി സൂക്ഷിക്കാൻ ആലോചന

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്​ കീഴിലെ ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണം ബോണ്ടാക്കി മാറ്റാൻ ആലോചന. സ്വർണം ഉരുക്കി റിസർവ്​ ബാങ്കിൽ ബോണ്ടാക്കി സൂക്ഷിക്കാനാണ്​ തീരുമാനം.

ഇതിൻെറ ഭാഗമായി ബോർഡിന്​ കീഴിലെ എല്ലാ ക്ഷേത്രങ്ങൾക്ക്​ കീഴിലെയും സ്വർണത്തിൻെറ കണക്കെടുപ്പ്​ തുടങ്ങി. ഗുരുവായൂർ, തിരുപ്പതി ക്ഷേത്രങ്ങളിൽ സ്വർണം ഇത്തരത്തിൽ ഉരുക്കി ബോണ്ടായി സൂക്ഷിക്കുകയാണ്​ ചെയ്യുന്നത്​. 

ക്ഷേത്രങ്ങളിൽ ആചാരങ്ങൾക്കും പൂജക്കും നിത്യാരാധനക്കും ഉപയോഗിക്കുന്നവ, പൗരാണിക മൂല്യമുള്ളവ ഒഴികെയാണ്​ ബോണ്ടായി മാറ്റുക. ബോണ്ടിന്​ റിസർവ്​ ബാങ്ക്​ നൽകുന്ന പലിശ ദേവസ്വം ബോർഡിന്​ ലഭിക്കും. ബോർഡ്​ യോഗത്തിൽ ചർച്ച ചെയ്​ത ശേഷമാകും ഔദ്യോഗിക തീരുമാനം. 
 

Tags:    
News Summary - Travancore Devaswom Board Invest Gold in RBI -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.