നിലമ്പൂർ: വഴിക്കടവ് റേഞ്ച് നെല്ലിക്കുത്ത് ഉൾവനത്തിലെ ഊരിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങിയിരിക്കുകയാണ് ഗോത്രവർഗ യുവാവ് സി. സുധീഷ്.
വഴിക്കടവ് ബ്ലോക്ക് ഡിവിഷനിലേക്കാണ് സി.പി.എം സ്ഥാനാർഥിയായി അളക്കൽ കോളനിയിലെ 21കാരൻ ജനവിധി തേടുന്നത്. വഴിക്കടവ് ആനമറിയിൽനിന്ന് 13 കിലോമീറ്റർ ഉൾവനത്തിലെ അളക്കൽ കോളനിവാസിയാണ് പ്ലസ് ടുകാരനായ സുധീഷ്.
കാട്ടുനായ്ക്ക-ചോലനായ്ക്ക വിഭാഗം അധിവസിക്കുന്ന കോളനിയാണിത്. ഇവിടെ പുഞ്ചക്കൊല്ലി, അളക്കൽ കോളനികളിലായി 99 കുടുംബങ്ങളാണുള്ളത്.
കഴിഞ്ഞതവണ എൽ.ഡി.എഫാണ് ജയിച്ചത്. ഇത്തവണ എസ്.ടി ജനറൽ വാർഡാണിത്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി വഴിക്കടവ് കാരക്കോടിലെ സുനിൽ കുമാറാണ് സുധീഷിെൻറ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.