അടിമാലി: കാണാതായശേഷം തിരിച്ചെത്തിയ ആദിവാസി പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും ബന്ധുക്കൾ.
വാളറ കുളമാംകുഴി ആദിവാസി കോളനിയിലെ 17കാരിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം സുഹൃത്തായ 21കാരിയെ വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്തു. പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മരിച്ച പെൺകുട്ടി നിരന്തരം ഫോണിൽ ആരോടോ സംസാരിച്ചിരുന്നെന്നും ഫോൺ മറ്റാരോ വാങ്ങി നൽകിയതാണെന്നും ബന്ധുക്കൾ പറയുന്നു. ഇതുസംബന്ധിച്ച് കുട്ടിയുടെ മാതാവ് ചോദ്യം ചെയ്തിരുന്നെങ്കിലും സംസാരിച്ചിരുന്നത് ആരോടാണെന്ന് പറഞ്ഞിരുന്നില്ല. പെൺകുട്ടികൾ വീട് വിട്ടിറങ്ങാൻ കാരണം ആരാണെന്ന് കണ്ടെത്തണമെന്നാണ് ബന്ധുക്കളടക്കമുള്ളവരുടെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെൺകുട്ടികളെ കാണാതാകുന്നത്.
നാട്ടുകാരും പൊലീസും വനപാലകരുമടക്കം വാളറ വനമേഖലയിൽ ഉൾപ്പെടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ, വെള്ളിയാഴ്ച രാത്രി ബന്ധുവായ പഞ്ചായത്ത് പ്രസിഡൻറിെൻറ വീട്ടിൽ ഇവരെത്തി. 13ന് രാവിലെ പൊലീസ് സ്റ്റേഷനിലും തുടർന്ന് കൗൺസലിങ്ങിനും കൊണ്ടുപോകാനിരിക്കെയാണ് ആത്മഹത്യ.
എറണാകുളത്തെ ആശുപത്രിയിൽ എത്തി മജിസ്ട്രേറ്റ് രണ്ടാമത്തെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികൾ ഉപയോഗിെച്ചന്ന് പറയുന്ന മൊബൈൽ ഫോൺ പൊലീസിന് കണ്ടെത്താനായിട്ടില്ല. വീട് വിട്ടിറങ്ങിയശേഷം സമീപത്തെ വീട്ടിലുണ്ടായിരുെന്നന്നാണ് ഇവർ ബന്ധുകൂടിയായ പഞ്ചായത്ത് പ്രസിഡൻറിനോട് പറഞ്ഞത്.
എന്നാൽ, ഒളിച്ചിരുെന്നന്ന് പറയുന്ന വീട്ടിൽ മൊബൈൽ റേഞ്ച് തീരെയില്ല. വീടുവിട്ട പെൺകുട്ടികളുടെ മൊബൈൽ ഫോൺ 11, 12 തീയതികളിൽ ഫുൾ റേഞ്ചിലായിരുന്നു. താൻ സന്ദേശം അയച്ചതായും പെൺകുട്ടികൾ തിരികെ സന്ദേശം അയച്ചതായും പഞ്ചായത്ത് പ്രസിഡൻറ് ദീപ രാജീവ് പറഞ്ഞു. പെൺകുട്ടികൾ രണ്ടുദിവസം എവിടെയായിരുെന്നന്ന് ഇവരുടെ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തി പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മൂന്നാർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.