മധു വധം: 16 പ്രതികൾക്ക് ഹൈകോടതി ജാമ്യം

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ്‌ മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട് നൽകണം, പാലക്കാട്‌ ജില്ലാ വിട്ടു പോവരുത്, മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ.

മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോല ഷംസുദ്ദീൻ (34), കൽകണ്ടി കുന്നത്ത് അനീഷ് (30), മുക്കാലി താഴ്ശ്ശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ എന്ന ബക്കർ (31), മുക്കാലി പടിഞ്ഞാറേപള്ള കുരിക്കൾ സിദ്ദീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജയ്ജുമോൻ (44), മുക്കാലി ചെരിവിൽ ഹരീഷ് (34), ചെരിവിൽ ബിജു (41), മുക്കാലി വിരുത്തിയിൽ മുനീർ (28) അടക്കമുള്ളവരാണ് പ്രതികൾ.

അരിയടക്കം ഭക്ഷണപദാർഥങ്ങൾ മോഷ്​ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടത്തി​​ന്‍റെ മർദനമേറ്റാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. നാട്ടുകാർ പിടികൂടിയ മധുവിനെ മർദിച്ച്​ അവശനാക്കി പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ, സ്റ്റേഷനിലേക്ക്​ പോവുന്ന വഴിയിൽ മധു മരിച്ചു.

Tags:    
News Summary - Tribal Madhu Murder Case: 16 Accused get Bail -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.