കൊച്ചി: മിശ്ര വിവാഹം ചെയ്ത യുവതികളെ തടവിലാക്കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നാലുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി. എറണാകുളം ഉദയംപേരൂര്‍ കണ്ടനാട്ടെ യോഗ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപനത്തിെൻറ നടത്തിപ്പുകാരന്‍ ചേര്‍ത്തല പെരുമ്പളം സ്വദേശി മനോജ് ഗുരുജി, ഇയാളുടെ കീഴില്‍ ജോലി ചെയ്തിരുന്ന പെരുമ്പളം സ്വദേശി സുജിത്ത്, കര്‍ണാടക സ്വദേശി സ്മിതാ ഭട്ട്, കണ്ണൂര്‍ സ്വദേശിനി ലക്ഷ്മി എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.
ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അനില്‍ കുമാര്‍ വ്യാഴാഴ്ച പരിഗണിക്കും. പ്രതികള്‍ക്കുണ്ടേി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് ഇവര്‍ ഒളിവില്‍ പോയത്. സ്ഥാപനത്തില്‍നിന്ന് രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടറുടെ വെളിപ്പെടുത്തലിെനത്തുടര്ന്നാണ് സ്ഥാപനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്.
അന്യമതസ്ഥരെ വിവാഹം കഴിക്കാന്‍ ശ്രമിച്ചവരടക്കം 65 ഓളം പേരെ സ്ഥാപനത്തില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. കേസ് പൊലീസിലും ഹൈകോടതിയിലും എത്തിയതോടെ സ്ഥാപന നടത്തിപ്പുകാരന്‍ മുങ്ങുകയായിരുന്നു. മുഖ്യപ്രതികളിലൊരാളായ മലപ്പുറം മഞ്ചേരി പത്തപ്പിരിയാം കരാട്ടുകുളങ്ങര സ്വദേശി ശ്രീജേഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.