ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറുന്നതിൽ കടുത്ത പ്രതിഷേധവുമായി കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. കോവിഡിെൻറ മറവിൽ ആസ്തികൾ സർക്കാർ വിറ്റുതുലക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രവർത്തക സമിതി അംഗം എ.കെ ആൻറണി കുറ്റപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ആറു വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വൻ അഴിമതിയാണെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയും ആരോപിച്ചു. തുറമുഖങ്ങൾക്കു പിന്നാലെ വിമാനത്താവളങ്ങളെയും അദാനിക്ക് തീറെഴുതിക്കൊടുത്തു രാജ്യത്തിെൻറ പൊതുമുതൽ സ്വകാര്യ വ്യക്തികൾക്ക് കൊള്ളയടിക്കാൻ വഴിയൊരുക്കുകയാണ്. വിമാനത്താവള ഭൂമി വാണിജ്യാവശ്യങ്ങൾക്കായി വിറ്റു കൊള്ളലാഭം കൊയ്യുകയാണ് അദാനി ഉൾപ്പെെടയുള്ള കുത്തക ഭീമന്മാരെന്ന് വേണുഗോപാൽ പറഞ്ഞു.
സി.പി.എം നേതാവ് എളമരം കരീം, സി.പി.ഐ നേതാവ് ബിനോയ് വിശ്വം എന്നിവർ വിമാനത്താവള സ്വകാര്യവത്കരണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
എൽ.ഡി.എഫും യു.ഡി.എഫും വിമാനത്താവള സ്വകാര്യവത്കരണത്തെ എതിർക്കുന്നതിനിടയിലാണ് ശശി തരൂർ വേറിട്ട നിലപാട് സ്വീകരിച്ചത്. തിരുവനന്തപുരത്തെ ബി.ജെ.പി അനുകൂല നിലപാടുകാരിൽനിന്നുകൂടി തനിക്ക് കിട്ടുന്ന വോട്ട് കണക്കിലെടുക്കുന്ന രാഷ്ട്രീയമാണ് തരൂർ വെളിപ്പെടുത്തിയത്. ഇതിനോടുള്ള പ്രതിഷേധവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.