ബാലരാമപുരം (തിരുവനന്തപുരം): ബാലരാമപുരത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ തിരക്ക് വധിക്കുന്നത് നിയന്ത്രിക്കാന്‍ കാഴിയാത്തതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാകുന്നു. ദിവസവും സാമൂഹിക അകലം പാലിക്കാതെ നൂറുകണിക്കിന് പേരാണ് ബീവറേജസിന് മുന്നില്‍ നില്‍ക്കുന്നത്.
കണ്ടെയ്ൻമെൻറ് സോണില്‍ നിന്നുള്‍പ്പെടെ ആളുകൾ ഇവിടെ മദ്യം വാങ്ങാനെത്തുന്നുണ്ട്. ഇത് പ്രദേശവാസികളില്‍ ഏറെ ആശങ്കക്കിടയാക്കുന്നു. സമീപ പ്രദേശങ്ങളിലെ ബീവറേജസ് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേറെയും കണ്ടെയ്ന്‍മെൻറ് സോണായി പ്രഖ്യാപിച്ചതോടെയാണ് ബാലരാമപുരത്തെ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് വർധിച്ചത്.
നിയന്ത്രണം പാളുന്ന തരത്തിലാണ് തിരക്ക് അനുദിനം വർധിക്കുന്നത്. ബാലരാമപുരത്തെ മദ്യഷാപ്പിൽ നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും അവർ പോകുന്നതോടെ വീണ്ടും തിരക്ക് വർധിക്കുന്നു. ബാലരാമപുരം ബാറിന് മുന്നിലും ഇതേതരത്തിൽ തിരക്കുണ്ടെന്നാണ് സമീപത്തെ ഫ്ലാറ്റിലെ താമസക്കാര്‍ പറയുന്നത്. നിരവധി തവണ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചിട്ടും ഫലം കാണുന്നില്ലെന്നും ആക്ഷേപമുണ്ട്.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാലും കണ്ടെയ്ന്‍മെൻറ് സോണില്‍നിന്ന് വരുന്നവരുടെ സാന്നിധ്യം ഭീഷണിയുയര്‍ത്തുകയാണ്. കണ്ടെയ്ന്‍മെൻറ് സോണുകളല്ലാത്ത സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതും തലവേദനയാകുന്നുണ്ട്.
മദ്യശാലകള്‍ക്ക് മുന്നിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ കോവിഡ് പോസിറ്റിവിന് സാധ്യതയേറെയാണ്. മത്സ്യ മാര്‍ക്കറ്റുകളില്‍നിന്ന് കോവിഡ് പിടിപെട്ടതിനെക്കാള്‍ കൂടുതല്‍ മദ്യശാലകളുടെ നിയന്ത്രണങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനത്തിലൂടെ വരാൻ സാധ്യതയുണ്ടെന്നും ബാലരാമപുരം നിവാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.