ന്യൂഡൽഹി: 25 വർഷത്തെ പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിെൻറ ട്രസ്റ്റ് സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി തള്ളി. പ്രത്യേക ഒാഡിറ്റ് ക്ഷേത്രത്തിന് മാത്രമല്ലെന്നും ട്രസ്റ്റിനും കൂടിയാണെന്നും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. അതേസമയം േക്ഷത്ര ഭരണ സമിതിയുടെ മേൽനോട്ടത്തിൽ നിന്ന് ട്രസ്റ്റിനെ ഒഴിവാക്കണമെന്ന ആവശ്യത്തിൽ തീർപ്പ് കൽപ്പിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇക്കാര്യത്തിൽ ബന്ധെപ്പട്ട കോടതികളെ സമീപിക്കാമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
പ്രത്യേക ഓഡിറ്റ് നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിെൻറ ആവശ്യത്തെ എതിർത്ത ഭരണസമിതിയുടെ വാദങ്ങൾ അംഗീകരിച്ചാണ് സുപ്രീംകോടതി വിധി. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഒാഡിറ്റ് എന്ന് സുപ്രീംകോടതി വിധിയിൽ ചുണ്ടിക്കാട്ടി.
ക്ഷേത്രത്തിലും ക്ഷേത്ര സ്വത്തുക്കളിലും ഓഡിറ്റ് നടത്താനാണ് കോടതി നിർദേശമെന്നും ക്ഷേത്ര ഭരണത്തിലോ, വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റിനെ കൂടി ഓഡിറ്റിങിലേക്ക് കൊണ്ടുവരാനുള്ള ഭരണസമിതിയുടെയും, ഉപദേശക സമിതിയുടെയും തീരുമാനം തടയണമെന്നുമായിരുന്നു ട്രസ്റ്റിെൻറ വാദം.
എന്നാൽ ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചില ക്ഷേത്ര സ്വത്തുക്കൾ ട്രസ്റ്റിെൻറ കൈവശമാണെന്നും ഭരണസമിതിബോധിപ്പിച്ചു. ക്ഷേത്രത്തിെൻറ ദൈനംദിന ചെലവുകൾ കൂടി വഹിക്കാനാണ് ട്രസ്റ്റ് എന്നും ട്രസ്റ്റിനെ ഓഡിറ്റിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും ക്ഷേത്രത്തിെൻറ ദൈനംദിന ചെലവുകൾ വഹിക്കാൻ ട്രസ്റ്റിന് നിർദേശം നൽകണമെന്നും ഭരണസമിതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.