'വയനാട്ടിലേക്ക്​ തുരങ്കപാത: ഇൗ ചോദ്യങ്ങൾക്ക്​ സർക്കാറിന്​ മറുപടിയുണ്ടോ?'

കോഴിക്കോട്​: വയനാട്ടിലേക്കുള്ള തുരങ്കപാതയെ തടസ്സപ്പെടുത്താനില്ലെന്നും, എന്നാൽ, നിയമപരമായി പാലിക്കേണ്ട കാര്യങ്ങൾ ചോദിക്കുമെന്നും പരിസ്​ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്​ണൻ.

എല്ലാ മഴക്കാലത്തും ഉരുൾപൊട്ടി അനേകം പാവപ്പെട്ടവർ മരിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു പദ്ധതി തുടങ്ങാൻ തീരുമാനിച്ച മന്ത്രിസഭയുടെ ലെവൽ ഒന്നുകൂടി വ്യക്തമായതായും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം:
കോഴിക്കോടിൽ നിന്നും വയനാട്ടിലേക്ക് തുരങ്കപാത? അത് പരിസ്ഥിതി പ്രവർത്തകർ തുരങ്കം വക്കുമെന്നുള്ള ആശങ്കയും ഇന്നത്തെ നിർമാണ ഉദ്‌ഘാടന ചടങ്ങിൽ മുന്നറിയിപ്പ്​, മുഖ്യൻ പിണറായി വിജയൻ വക.

ശരി. എന്നാൽ ശരി, തുരങ്കം വക്കുന്നില്ല. നിയമപരമായി പാലിക്കേണ്ട ചില ചോദ്യങ്ങൾ ചോദിക്കുന്നതിൽ കുഴപ്പം ഇല്ലല്ലോ?

1. ഈ പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക feasibility റിപ്പോർട്ട് ഉണ്ടോ? അത് ആരാ പഠിച്ചത്? അതിൽ എന്താണ് പറഞ്ഞിരിക്കുന്നത്?
2. പരിസ്ഥിതി ലോലമായ, disaster zones ഉൾപ്പെടാൻ സാധ്യധയുള്ള വനമേഖലയിലൂടെ പശ്ചിമഘട്ടത്തി​െൻറ മല തുരന്ന് തുരങ്കം നിർമിക്കുന്ന ഈ പദ്ധതിയുടെ detailed project report തയ്യാറായോ? അത് ഒന്ന് കാണാൻ കഴിയുമോ? പൊതുജനമദ്ധ്യേ അത് അവതരിപ്പിച്ചു ചർച്ചക്ക് വക്കാമോ?
3. കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയത്തി​െൻറ അനുമതി വാങ്ങാനുള്ള അപേക്ഷ കൊടിത്തിട്ടുണ്ടോ?
4. അതിന് വേണ്ട പരിസ്ഥിതി ആഘാതപഠനം നടന്നോ? ഇങ്ങനെയൊരു പദ്ധതിക്ക് എന്തായാലും വളരെയേറെ ആഘാതങ്ങൾ ഉണ്ടാവാൻ സാധ്യധയുള്ളത് കൊണ്ട് അതിന് വേണ്ട mitigation അല്ലെങ്കിൽ management plan ഉണ്ടാക്കിയിട്ടുണ്ടോ ? അത് പരസ്യപെടുത്തിയോ? പബ്ലിക് ഹിയറിങ് നടത്തിയോ?
അപ്പോൾ നിർമാണ ഉദ്ഘാടനം നടത്തുന്നതിന് മുമ്പ് ഇതൊക്കെ വേണമെന്നറിഞ്ഞുകൂടെ എന്നു ചോദിച്ചാൽ പദ്ധതിക്ക് തടസ്സം നിൽക്കുന്നതാകുമോ?

എന്തായാലും, ഈ പരിപാടി നന്നായി. ഒരു മാതൃകയായി, എല്ലാ മഴക്കാലത്തും ഉരുൾപൊട്ടി അനേകം പാവപ്പെട്ടവർ (emphasis) മരിക്കുന്ന കേരളത്തിൽ, ഒരു climate crisis​െൻറ victim കൂടിയായ കേരളത്തിൽ ഇങ്ങനെയൊരു പദ്ധതി തുടങ്ങാൻ തീരുമാനിച്ച മന്ത്രിസഭയുടെ ഒരു level ഒന്നുകൂടി വ്യക്തമായി. അതും നിയമം അനുശാസിക്കുന്ന പല നടപടികളും മാറ്റിനിറുത്തി, നിർമാണം തുടങ്ങാൻ പോകുന്നു... അങ്ങനെ അല്ലേ?

ഈ പദ്ധതിക്ക് മുറവിളി കൂട്ടുന്ന ജനപ്രതിനിധികൾക്കും ഇതുപോലുള്ള വികസനമായാജാല വിദ്യകളിൽ മയങ്ങി നിൽക്കുന്ന ജനങ്ങൾക്കും ഇതൊക്കെ നിയപരമായി തന്നെയാണോ ചെയ്യുന്നത് എന്നുപോലും ചോദിക്കാനുള്ള ബുദ്ധികൂടി ഉരുൾപൊട്ടി പോയോ? വെറുതെ ചോദിച്ചതാ?
എന്തായാലും തടസ്സപ്പെടുത്തില്ല. എന്നാൽ പണിതു പണിതു കടം കേറി, അത് നമ്മളൊക്കെ കൂടി അടക്കണം എന്നൊക്കെ പറയാതെ ഇരുന്നാൽ മതി...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.