കിഴക്കമ്പലം: കിഴക്കമ്പലത്ത് വിളക്കണക്കൽ സമരവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ ട്വന്റി 20 പ്രവർത്തകൻ ദീപു മരിക്കാനിടയായത് തലക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
പി.വി. ശ്രീനിജിൻ എം.എൽ.എ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസനത്തിന് എതിരുനിൽക്കുന്നു എന്നാരോപിച്ച് ഫെബ്രുവരി 12ന് നടത്തിയ വിളക്കണക്കൽ സമരവുമായി ബന്ധപ്പെട്ടാണ് ദീപുവിന് മർദനമേത്. ഇതേതുടർന്ന് ഫെബ്രുവരി 14ന് ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 18ന് മരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നാല് സി.പി.എം പ്രവർത്തകരും അറസ്റ്റിലായി.
പട്ടികജാതി പീഡനത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തത്. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സി.പി.എം നേതാക്കളുടെയും എം.എൽ.എയുടെയും വാദം പൊളിഞ്ഞതായി ട്വന്റി 20 ആരോപിച്ചു. ദീപുവിന്റെ മരണകാരണം കരള്‍ രോഗമാണെന്നാണ് സി.പി.എം ജില്ല സെക്രട്ടറിയും എം.എല്‍.എയും പറഞ്ഞത്. പരിക്കേറ്റ ദീപുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ സി.പി.എം നടത്തിയത് മനുഷ്യത്വരഹിത പ്രവൃത്തികളായിരുന്നു.
സംഭവത്തിലെ പ്രതികള്‍ കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജിനടക്കമുള്ള സി.പി.എം നേതാക്കളാണെന്ന് ട്വന്റി 20 നേതൃത്വം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.