കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ മുഴുവൻ സീറ്റിലും മത്സരിക്കനൊരുങ്ങി ട്വന്‍റി20.
മെമ്പർഷിപ്പ് കാമ്പയിനിലെ പ്രതികരണവും വിജയസാധ്യതയും പരിഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് കോർഡിനേറ്റർ സാബു ജേക്കബ് സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ജഡ്ജിമാർ, വിരമിച്ച സിവിൽ സർവിസ് ഉദ്യോഗസ്ഥർ അടക്കം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയാണ് സ്ഥാനാർഥികളാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പിന്തുണ തേടി എല്ലാ രാഷ്ട്രീയ പാർട്ടികളും സമീപിച്ചിരുന്നുവെന്നും ഒരു മുന്നണിയുമായും ചേർന്ന് പ്രവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നേതൃത്വം നൽകുകയും ചെയ്യേണ്ടതിനാൽ മത്സരരംഗത്തുണ്ടാവുകയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
തദ്ദേശ ഫലം വന്നപ്പോൾ ഏവരെയും അമ്പരപ്പിച്ചതാണ് എറണാകുളം ജില്ലയിലെ ചില പഞ്ചായത്തുകളിൽ ട്വൻറി 20 കൂട്ടായ്മ കൈവരിച്ച വൻ വിജയം. ട്വന്‍റി20 കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകൾ പിടിച്ചെടുക്കുകയും വെങ്ങോലയിൽ പ്രബല സാന്നിധ്യമായി മാറുകയും ചെയ്തത് ദേശീയതലത്തിൽ തന്നെ വാർത്തയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.