കൊടിയത്തൂർ (കോഴിക്കോട്): ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷ കൊടിയത്തൂർ പി.ടി.എം ഹയർസെക്കൻഡറി സ്കൂളിന് ഇരട്ടി സന്തോഷത്തിന്റെ കാരണം കൂടിയാണ്. സ്കൂളിന്റെ പൊന്നോമനകളായ 13 ജോടി ഇരട്ടക്കുട്ടികളാണ് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. 877 പേരാണ് ഈ വർഷം ഇവിടെ പരീക്ഷക്കിരിക്കുന്നത്. ഇത് വിദ്യാലയ ചരിത്രത്തിലെ ഏറ്റവും കൂടിയ എണ്ണവുമാണ്.
ഓമശ്ശേരി സ്വദേശികളായ എ.പി. ബഷീർ-ബുഷ്റ ദമ്പതികളുടെ മക്കളായ ഫഹദ് ബഷീർ, റീഹ ഫാത്തിമ, കൊടിയത്തൂർ സ്വദേശികളായ പി.എ. ആരിഫ് അഹമദിന്റെയും സുഹൈനയുടെയും മക്കളായ ഹാനി റഹ്മാൻ, ഹാദി റഹ്മാൻ, വാലില്ലാപുഴ സ്വദേശികളായ അബ്ദുൽ ജബ്ബാറിന്റെയും നജ്മുന്നീസയുടെയും മക്കളായ മുഹമ്മദ് അജ്ഹദ്, മുഹമ്മദ് അജ് വദ്, കൊടിയത്തൂർ സ്വദേശികളായ രവീന്ദ്രൻ-സ്മിത ദമ്പതികളുടെ മക്കളായ അമൽ, അർച്ചന, അബൂബക്കറിന്റെയും സുഹറയുടെയും മക്കളായ അഫ്ന, ഷിഫ്ന, ഓമശ്ശേരി സ്വദേശികളായ അബ്ദുറഹിമാൻ-സീന ഭായ് ദമ്പതികളുടെ മക്കളായ അബിയ ഫാത്തിമ, അഫിയ ഫാത്തിമ, എരഞ്ഞിമാവ് സ്വദേശികളായ അബ്ദുൽ ഗഫൂറിന്റെയും ബേബി ഷഹ്നയുടെയും മക്കളായ വി. ഫാസിയ, വി. മുഹമ്മദ് ഫാസിൽ, കാരശ്ശേരി സ്വദേശികളായ മഞ്ചറ ജമാൽ-ജസീന ദമ്പതികളുടെ മക്കളായ ഹയ ഫാത്തിമ, ഹന ഫാത്തിമ, മുക്കം സ്വദേശികളായ അൻവർ ഗദ്ദാഫിയുടെയും ഷഫീനയുടെയും മക്കളായ ഫാത്തിമ ലിയ, ഫാത്തിമ സിയ, പന്നിക്കോട് സ്വദേശികളായ സുരേന്ദ്രബാബു-ഷീജ ദമ്പതികളുടെ മക്കളായ കൃഷ്ണേന്ദു, കൃപാനന്ദ്, എരഞ്ഞിമാവ് സ്വദേശികളായ പി.പി. മൻസൂറലിയുടെയും ലൈലാബിയുടെയും മക്കളായ സൻഹ, മിൻഹ, മാവൂർ സ്വദേശികളായ അബ്ദുറഹിമാൻ-സാബിറ ദമ്പതികളുടെ മക്കളായ ഫാത്തിമ റിയ, ആയിശ ദിയ, ഷമീറിന്റെയും റഫ്നീനയുടെയും മക്കളായ റിഹാൻ, റിഷാൻ എന്നിവരാണ് ഇരട്ട സഹോദരങ്ങൾ. നേരത്തെ ദേശീയ സെറിബ്രൽ പാഴ്സി ഫുട്ബാൾ മത്സരത്തിൽ ചാമ്പ്യന്മാരായ കേരള ടീമംഗമായ അജ്ഹദും ഈ ഇരട്ട കൂട്ടത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.