കോഴിക്കോട്: ബിരുദ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സംഘം ചേർന്ന് മർദിച്ച സംഘത്തിൽ രണ്ടു പേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. നല്ലളം എണത്തിൽകാവിൽ വിജേഷ് ലാൽ (36), അരക്കിണർ ഫാത്തിമ നിവാസിൽ അസ്കർ (39) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകളുൾപ്പെടുത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
വെള്ളയിൽ ജോസഫ് റോഡിലെ അറഫ ഹൗസിൽ ഷാഹിൽ (22) മരിച്ചത് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ മിംസ് ആശുപത്രി പരിസരത്തുവെച്ച് ഞായറാഴ്ച മലയാള മനോരമ ലേഖകൻ ടി.ഡി. ദിലീപ് ഉൾപ്പെടെ മൂന്നുപേർക്കാണ് മർദനമേറ്റത്. മരിച്ചയാളുടെ ബന്ധുക്കളും ലോഡ്ജിലുണ്ടായിരുന്ന ചിലരും വാക്തർക്കമുണ്ടായതിനു പിന്നാെലയാണ് മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റത്.
മർദിച്ചവരെ പൊലീസിന് കാണിച്ച് കൊടുത്തിട്ടും പേരുവിവരങ്ങൾ എഴുതിവാങ്ങി വിട്ടയച്ചുവെന്ന് പരാതിയുയർന്നിരുന്നു. പരിക്കേറ്റ ദിലീപ് ചൊവ്വാഴ്ച ആശുപത്രി വിട്ടു. അടിപിടി നടത്തിയെന്ന കുറ്റം ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നും മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.