തിരുവനന്തപുരം: മയക്കുമരുന്ന്-കഞ്ചാവ് മാഫിയയുടെ വിവരങ്ങൾ പൊലീസിന് ചോർത്തിക്കൊടുത്തെന്ന് ആരോപിച്ച് യുബർ ടാക്‌സി ഡ്രൈവർ സമ്പത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. സജാദ്,സനൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ഇരുവരെയും ഇന്നലെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും നിരവധി ക്രിമിനൽ കേസുകളിലും കഞ്ചാവ്- മയക്കുമരുന്ന് കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
ചാക്ക ട്രാവൻകൂർ മാളിന് സമീപം വാടകക്ക് താമസിക്കുന്ന യൂബർ ടാക്‌സി ഡ്രൈവർ സമ്പത്തിനെ (35) തിങ്കളാഴ്ച പുലർച്ച രേണ്ടാടെ വീടിന്‍റെ അടുക്കളമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികൾ സമ്പത്തിനെ 55 തവണ കുത്തിയാണ് കൊലപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കാർ ഡ്രൈവറായിരുന്നെങ്കിലും സമ്പത്തിന് തലസ്ഥാനത്തെ കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടായിരുന്നു. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ടാണ് സമ്പത്ത് പെരുമാതുറ സ്വദേശികളായ സനൽ, സജാദ് എന്നിവരുമായി അടുക്കുന്നത്. മൂന്നുമാസം മുമ്പ് കഞ്ചാവുമായി പോകുന്നതിനിടയിൽ സനലിനെ ആറ്റിങ്ങൽ പൊലീസ് പിടികൂടിയിരുന്നു.
സമ്പത്താണ് തന്നെ ഒറ്റുകൊടുത്തതെന്ന സംശയം സനലിന് ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാത്രി സമ്പത്ത് വാടകക്ക് താമസിക്കുന്ന ചാക്കയിലെ വീട്ടിലേക്ക് സൗഹൃദം നടിച്ചെത്തിയ ഇരുവരും സമ്പത്ത് നൽകിയ ഭക്ഷണവും കഴിച്ചു. തുടർന്ന് മദ്യലഹരിയിലായ മൂവരും പൊലീസിന് വിവരം ചോർത്തി നൽകിയതിനെക്കുറിച്ച് സംഭാഷണമായി. വാക്കുതർക്കത്തിനൊടുവിൽ ഇരുവരും ചേർന്ന് സമ്പത്തിനെ മർദിക്കുകയും അടുക്കളയിലിരുന്ന കത്തിയെടുത്ത് കഴുത്തിലും കാലിലും കുത്തുകയുമായിരുന്നു.
55ഓളം കുത്തുകളാണ് സമ്പത്തിന്‍റെ ശരീരത്തിലുണ്ടായിരുന്നത്. അക്രമത്തിനിടെ സനലിന്‍റെ കൈക്ക് പരിക്കേറ്റതിനെതുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. സനലിന്‍റെ പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.
ഇയാളില്‍നിന്ന് ലഭിച്ച വിവരത്തെതുടര്‍ന്ന് പൊലീസ് ഡോക്ടറെയും കൂട്ടി എത്തിയപ്പോഴാണ് സമ്പത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സജാദും പിടിയിലായി.
വിഴിഞ്ഞം സ്വദേശിയായ ഭാര്യ നീതുമായി അകന്ന് വാടകവീട്ടിൽ ഒറ്റക്കാണ് സമ്പത്ത് കഴിയുന്നത്. അഞ്ചുവയസ്സുകാരി സേയാ മേരി മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.